ആലപ്പുഴ: ജനപ്രാതിനിധ്യനിയമം അനുസരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് ചെലവുകണക്കിന്റെ ഒരു ശരിപ്പകര്‍പ്പ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ ഏല്പിക്കണം. വിജയിച്ചവരും പരാജയപ്പെട്ടവരും ഇപ്രകാരം ചെയ്യേണ്ടതാണ്. ഏകദിന കണക്കു സമര്‍പ്പണ പരിശീലനം ജൂണ്‍ 10ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കണക്കുപൊരുത്തപ്പെടുത്തല്‍ കൂടിക്കാഴ്ച ജൂണ്‍ 14ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെരഞ്ഞെടുപ്പ് ചെലവുകണക്ക് സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂണ്‍ 18 ആണ്. സിവില്‍ സ്‌റ്റേഷനിലെ ദേശീയ സമ്പാദ്യ പദ്ധതി സമ്മേളന ഹാളിലാണ് സമര്‍പ്പിക്കേണ്ടത്.
പരിശീലനത്തിലും കണക്ക് പൊരുത്തപ്പെടല്‍ കൂടിക്കാഴ്ചയിലും എല്ലാ സ്ഥാനാര്‍ഥികളും പങ്കെടുക്കണം. എല്ലാ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചെലവുകള്‍ യഥാസമയം സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
















