അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ഭഗവദ്ഗീതാ പഠന ശിബിരത്തിന് തുടക്കമായി. വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ ടൗണ്‍ഹാളിലാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ശിബിരം ആരംഭിച്ചത്. ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ശിബിരം ഉദ്ഘാടനം ചെയ്തു.
സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ശിബിരത്തിന് ഭദ്രദീപം തെളിയിച്ചു. പ്രഖണ്ഡ് പ്രസിഡന്റ് സജീവന്‍ ശാന്തി അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍, ആര്‍എസ്എസ് അമ്പലപ്പുഴ സംഘചാലക് ആര്‍. സുന്ദര്‍, അമ്പലപ്പുഴ വടക്കുപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗീതാസമഗ്ര ജീവിത ദര്‍ശനം എന്ന വിഷയത്തെക്കുറിച്ച് സതീഷ് ആലപ്പുഴ, വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
ഇന്നു രാവിലെ 10 ന് ഭഗവദ്ഗീതയെക്കുറിച്ച് നാഗപ്പനും അദിതിപ്രസാദും ക്ലാസുകള്‍ നയിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി എം. ജയകൃഷ്ണന്‍ സ്വാഗതവും അരുണ്‍ അശോക് നന്ദിയും പറയും.
















