ചങ്ങനാശേരി: നേമം മണ്ഡലത്തില്‍ നിന്നും ഒ.രാജഗോപാല്‍ വിജയിച്ചതില്‍ എന്‍ഡിഎ ചങ്ങനാശേരി നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. പെരുന്നയിലുള്ള മാരാര്‍ജി ഭവനില്‍നിന്നും ആരംഭിച്ച ആഹ്ലാദപ്രകടനം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇരുമുന്നണികളുടെയും വെല്ലുവിളി അതിജീവിച്ച് നേടിയ ഈ വിജയം അഭിമാനകരമാണെന്നും കേരളത്തില്‍ മുഴുവന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച സ്വീകാര്യതയും വോട്ടും വ്യക്തമാക്കുന്നത്. കേരളത്തില്‍ എന്‍ഡിഎയുടെ ശക്തി കൂടിയിട്ടുണ്ടെന്നും വരും കാലങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ സഹകരിക്കുന്ന സാഹചര്യം ഉരിത്തിരിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഹ്ലാദപ്രകടനത്തിന് നേതാക്കളായ എം.ബി.രാജഗോപാല്‍, എം.എസ്.വിശ്വനാഥന്‍, എന്‍.പി.കൃഷ്ണകുമാര്‍, എ.മനോജ്, ബി.ആര്‍.മഞ്ജീഷ്, എം.പി.രവി, കൃഷ്ണകുമാര്‍, പായിപ്പാട്,ഷാജി അടവിച്ചിറ, ഷൈലമ്മ രാജപ്പന്‍, ബിജു മങ്ങാട്ടുമഠം, ആര്‍.ഉണ്ണികൃഷ്ണപിള്ള, അഡ്വ. സോണി ജേക്കബ്, അനില്‍കുമാര്‍, കെ.എസ്.ഓമനക്കുട്ടന്‍, പി.മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാഴൂര്‍: നേമം മണ്ഡലത്തില്‍ നിന്നും ഒ.രാജഗോപാല്‍ വിജയിച്ചതില്‍ എന്‍ഡിഎ വാഴൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുങ്ങൂരില്‍ ആഹ്ലാദപ്രകടനം നടത്തി. എന്‍ഡിഎ കാഞ്ഞിരപ്പള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി വി.എന്‍. മനോജ് പ്രകടനത്തിന് നേതൃത്വം നല്‍കി.
















