പത്തനംതിട്ട: പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യുഡിഎഫിനുള്ളിലെ ഭിന്നതയും മറനീക്കി. ആറന്മുളയില് ശിവദാസന്‍നായര്‍ പരാജയപ്പെട്ടതിന് കാരണം സ്ഥാനാര്‍ത്ഥിയുടെ കഴിവുകേടാണെന്ന് ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എല്ലാവരേയും ഒപ്പം നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥിക്കായില്ല. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ ശിവദാസന്‍നായര്‍ പരാജയപ്പെട്ടതായും ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് പറഞ്ഞു. അതേസമയം ആറന്മുളയിലുണ്ടായ പരാജയം കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലെ പാളിച്ചയാണെന്നും അഡ്വ.കെ.ശിവദാസന്‍നായര്‍ പറഞ്ഞു. പാര്‍ട്ടിയുടെ വിജയം ആഗ്രഹിക്കുന്നവര്‍ നേതൃത്വത്തിലുണ്ടാകണമെന്നും സംഘടനാ സംവിധാനം യുഡിഎഫിന് അനുകൂലമായി ഉപയോഗപ്പെടുത്തുന്നതില്‍ ഡിസിസി നേതൃത്വം പരാജയപ്പെട്ടെന്നുമാണ് ശിവദാസന്‍നായര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: