തിരുവല്ല:നിയോജകമണ്ഡലത്തില്‍ ഇടത് പക്ഷം വിജയിച്ചതോടെ വിവിധ ഇടങ്ങളില്‍ അക്രമം വ്യാപകമായി.കടപ്രയില്‍ ബിജെപി ഓഫീസിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന കൊടികളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചതിന് ജെറിന് എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ക്ക് പുറമെ പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ഇടത് പക്ഷം പ്ഞ്ചായത്തില്‍ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിനിടയിലാണ് കൊടി തോരണങ്ങള്‍ നശിപ്പിക്കപ്പെട്ടത്.തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചു.ഫലമറിഞ്ഞ ഉടനെ മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ ഇടത് അക്രമികള്‍ അക്രമം അഴിച്ചുവിട്ടു.കുരിശ്കവലയില് മണിക്കൂറുകള്‍ പോര്‍വിളി നടത്തിയ ഇടത് പ്രവര്‍ത്തുകള്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കെതിരെയും വെള്ളാപള്ളി നടോശനെതിരെയും മുദ്രാവാക്യം വിളിച്ചു.പലയിടങ്ങളിലും മണ്‍കുടങ്ങള്‍ തല്ലിപ്പൊട്ടിച്ചു.നിരണം പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ബിജെപിയുടെ കമാനങ്ങളും കൊടിതോരണങ്ങളും ഇടത് അക്രമികള്‍ തകര്‍ത്തു.നെടുമ്പ്രത്ത് ബിഡിജെഎസ്,ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ വന്ന് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു.പെരിങ്ങരയില്‍ ബിജെപിയുടെ കൊടിതോരണങ്ങള്‍ തകര്‍ത്തു. എന്‍ഡിഎ സ്ഥാന ാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരിയുടെ കോലം കത്തിച്ചു. നഗരത്തില്‍ ആഹ്ലാദ പ്രകടനംനടത്തിയ യുവാ ക്കള്‍ രാഖികെ ട്ട ിയ തിന്റെ പേരില്‍ വനിത കണ്ടക്ടറെ അസഭ്യം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: