ആലപ്പുഴ: ഇത്തവണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് കനത്ത പരാജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനവിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസും മുന്നണിയും ആത്മപരിശോധന നടത്തി തിരിച്ചുവരും. കനത്ത പരാജയമാണുണ്ടായത്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
















