അമ്പലപ്പുഴ: കടല്‍ ശാന്തമായെങ്കിലും ദുരിതമൊഴിയാതെ തീരനിവാസികള്‍. പുറക്കാട്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലാണ് രണ്ടുദിവസം ശക്തമായ കടലാക്രമണം ഉണ്ടായത്. പുറക്കാട് പത്തുവീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്.
പുറക്കാട് കരൂര്‍ ഗവ. ന്യൂ എല്‍പി സ്‌കൂളില്‍ 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ഒരുക്കാന്‍ വില്ലേജ് അധികൃതരോ പഞ്ചായത്തധികൃതരോ തയ്യാറായില്ല. കഴിഞ്ഞ ഒരുവര്‍,മായി 16 കുടുംബങ്ങള്‍ സൗജന്യ റേഷന്‍പോലും നിഷേധിക്കപ്പെട്ട് ഈ ക്യാമ്പില്‍ കഴിയുകയാണ്. ഇവര്‍ക്കൊപ്പമാണ് ഇനിയും കുടുംബങ്ങളെ ഇവിടെയെത്തിക്കുന്നത്. പലകുടുംബങ്ങളും അധികൃതരുടെ അവഗണനയെത്തുടര്‍ന്ന് ക്യാമ്പിലെത്താതെ ബന്ധുവീടുകളിലും തകര്‍ന്ന വീടുകള്‍ക്കു സമീപവും കിടക്കുന്നകാഴ്ച ദയനീയമാണ്. ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുനരധിവാസം നടപ്പാക്കുമെന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നല്‍#ിയ വാഗ്ദാനവും അട്ടിമറിച്ചിരിക്കെയാണ് വീണ്ടും ദുരിതബാധിതരുടെ എണ്ണം ഏറിവരുന്നത്.
















