എടത്വ: പുതിയ വിട്ടില്‍ താമസം ആരംഭിച്ച് പത്തുദിവസം തികയുന്നതിനു മുമ്പേ വീടിന് മുകളില്‍ മരം വീണ് തകര്‍ന്നു. തലവടി നടുവിലേമുറി മാപ്പിളശേരില്‍ സുരേഷ് ബാബുവിന്റെ വീടാണ് ഇന്നലെ രാവിലത്തെ കാറ്റും മഴയും മൂലം മരംവീണ് തകര്‍ന്നത്. പെയിന്റിങ് തൊഴിലാളിയായ സുരേഷ് കടം മേടിച്ച് രണ്ട് ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മ്മിച്ച വീടായിരുന്നു ഇത്. ഈ മാസം ഒന്‍പതിന് ആണ് ഗൃഹപ്രവേശം നടത്തിയത്. ഭാര്യക്കും മകനുമൊപ്പമാണ് ഈ വീട്ടില്‍ താമസം ആരംഭിച്ചത്. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന പാലമരമായിരുന്നു ഇത്. വില്ലേജോഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
















