ആലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡിന്റെ നേതൃത്വത്തില്‍ ഭഗവദ് ഗീതാ പഠന ശിബിരം നാളെ ആരംഭിക്കും. അമ്പലപ്പുഴ ടൗണ്‍ഹാളില്‍ രാവിലെ 5.30ന് ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. രാവിലെ 10.30ന് ഉദ്ഘാടന സഭ അമ്പലപ്പുഴ സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും.
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ സജീവന്‍ ശാന്തി അദധ്യക്ഷത വഹിക്കും. എം.ജയകൃഷ്ണന്‍, പി.ഡി. കേശവന്‍ നമ്പൂതിരി, പി.ആര്‍. ശിവശങ്കരന്‍, ആര്‍. സുന്ദര്‍, സി. പ്രദീപ്, ഡോ. എം. മണിയപ്പന്‍, അരുണ്‍ എന്നിവര്‍ സംസാരിക്കും.
















