ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ദി സ്മാരക യജ്ഞത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് നാലിന് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഗജമേളയും കുടമാറ്റവും നടക്കും. ഗജമേളയ്‌ക്ക് മുന്നോടിയായുള്ള ചമയങ്ങളുടെ പ്രദര്‍ശനം നടന്നു. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ആലവട്ടം, വെഞ്ചാമരം, മുത്തുക്കുടകള്‍ ആനയുടെ കഴുത്തുമണി, പാദസരം എന്നിവ പ്രദര്‍ശനത്തിനായി നിരത്തിയിരുന്നു. ഗജമേളയില്‍ പന്ത്രണ്ടോളം ഗജവീരന്മാര്‍ അണിനിരക്കും. സിനിമാതാരങ്ങളായ മനുവര്‍മ്മയും കലാഭവന്‍ പ്രമോദും മേള ഉദ്ഘാടനം ചെയ്യും.
തൃശ്ശൂര്‍ പൂരത്തിന്റെ അമരക്കാരന്‍ തിരുവല്ല രാധാകൃഷ്ണനും സംഘവും പഞ്ചാരിമേളത്തിന് നേതൃത്വം നല്‍കും. വൈകിട്ട് ഏഴിന് വിഷ്ണുപുഷ്‌ക്കരണിയിലേക്ക് അഭവൃഥസ്‌നാന ഘോഷയാത്രയും എട്ടിന് മേജര്‍സെറ്റ് കഥകളിയും നടക്കും.
















