ചെങ്ങന്നൂര്‍: വേദപണ്ഡിതന്‍ നരേന്ദ്രഭൂഷണിന്റെ 79-ാം ജന്മദിനാചരണ വാര്‍ഷിക ആഘോഷങ്ങള്‍ 22 ന് ആരംഭിക്കും. നരേന്ദ്രഭൂഷണിന്റെ ഭവനമായ ദയാനന്ദഭവനില്‍, സരസ്വതീ വൈദിക ഗുരുകുലഹാളില്‍ രാവിലെ 10.30ന് ആഘോഷ പരിപാടികള്‍ വള്ളിക്കാവ് മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറിയും അമൃതാനന്ദമയിയുടെ ശിഷ്യനുമായ തുരീയാമൃതാനന്ദപുരി സ്വാമി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍ നിര്‍വ്വഹിക്കും. വൈകിട്ട് അഞ്ചിന് പ്രശസ്ത സാമവേദ പണ്ഡിതന്‍ ഡോ.തോട്ടം ശിവകരന്‍നമ്പൂതിരി സാമവേദപാരായണവും പ്രഭാഷണവും നടത്തും.രാത്രി 7.30 ന് ലോകപ്രശസ്ത ബാവുള്‍ ഗായിക പാര്‍വ്വതി ബാവുള്‍ അവതരിപ്പിക്കുന്ന ബാവൂള്‍ സംഗീതസന്ധ്യയും നടക്കും.
എല്ലാ ദിവസവും വൈകിട്ട് 5.30ന് ആരംഭിക്കുന്ന പ്രഭാഷണ പരമ്പര രാത്രി എട്ടിന് സമാപിക്കും. ഡോ.അമ്പലപ്പുഴ ഗോപകുമാര്‍,ഡോ.രാജീവ് ഇരിങ്ങാലക്കുട, ഒ.എസ്.ഉണ്ണികൃഷ്ണന്‍, ഡോ.എം.ജി.ശശിഭൂഷണ്‍, ഡോ.സി.വി.രാജന്‍പിള്ള, ഡോ.പോള്‍ മണലില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.29 ന് വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമ മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ഥപാദ സ്വാമി ഉദ്ഘാടനം ചെയ്യും.ഡോ.ടി.പി ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണം നടത്തും. ഈ വര്‍ഷത്തെ മഹര്‍ഷി ദയാനന്ദപുരസ്‌കാരം മുന്‍ ഭാരത നയതന്ത്രജ്ഞന്‍ ഡോ.ടി.പി.ശ്രീനിവാസന്‍, രാധാകൃഷ്ണവൈദിക്കിന് സമ്മാനിക്കും.രാത്രി 7.30 ന് ജയകലാസനല്‍കുമാറിന്റെ സംഗീതസദസ്സും നടക്കും.
















