കോഴിക്കോട്: മായാജാലത്തിലൂടെയും ഒരു തെരഞ്ഞെടുപ്പ് ഫലപ്രവചനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം 19ന് വരാനിരിക്കെ മാന്ത്രികന്‍ ചക്രപാണി കുറ്റിയാടിയാണ് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ എന്നിവയ്‌ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം പ്രവചിച്ചത്.
കോഴിക്കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍, സിറ്റിസ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ എം.പി. പ്രേമദാസ് എന്നിവര്‍ ഒപ്പുവെച്ച പേപ്പറില്‍ മാന്ത്രികന്‍ ഫലമെഴുതി. അഞ്ചു പെട്ടികളിലിട്ടു രണ്ട് പൂട്ടുകളിട്ട് മുദ്രവെച്ച പെട്ടി പ്രസ് ക്ലബില്‍ സൂക്ഷിക്കാന്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് എ. സി. പ്രേമദാസ്, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂരിനെ ഏല്‍പ്പിക്കുകയും ചെയ്തു. 20ന് രാവിലെ 11ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ഹാളില്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പെട്ടി തുറന്ന് പ്രവചനം പുറത്തുവിടും.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം നടത്തിയതിന്റെ ഫലമായി 2013ലെയും യുവമാന്ത്രികനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇദ്ദേഹം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ഫലവും വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ മത്സരഫലവും ശരിയായി പ്രവചിച്ചിരുന്നു. മാനാഞ്ചിറ സ്‌പോര്‍ട്‌സ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പത്രവര്‍ത്തകരായ എരവട്ടൂര്‍ ബാലകൃഷ്ണന്‍, ആത്മജ്കൃഷ്ണ എന്നിവരും പങ്കെടുത്തു.
















