കോഴിക്കോട്: കേരള സര്‍ക്കാരിന്റെ അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സി(കെഎഎസ്ഇ)ന്റെ പങ്കാളിത്തത്തോടെ നഴ്‌സിംഗ് വിദഗ്‌ദ്ധപരിശീലനം നല്‍കുന്ന നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സന്റ് (നൈസ്) പുതിയ ബാച്ചിലേക്ക് കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് വിവിധ അക്ഷയാകേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം.
മെയ് 27 നാണ് പ്രവേശനപരീക്ഷ. നാലു മാസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിനുശേഷം യോഗ്യത നേടുന്നവര്‍ക്ക് നൂറ് ശതമാനം തൊഴില്‍ ഉറപ്പാക്കാന്‍ വിദേശ ആശൂപത്രികളുമായി ധാരണയിലെത്തിയിട്ടുണ്ട്. വിസയും എയര്‍ടിക്കറ്റും സൗജന്യമാണ്. നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം രണ്ടു വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. ഓരോ ബാച്ചിലും 120 സീറ്റുകളാണ് ഉള്ളത്. അത്യന്താധുനിക മെഡിക്കല്‍ സൗകര്യങ്ങളോടെ തിരുവനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള നൈസ് പരിശീലകേന്ദ്രത്തില്‍ നിന്നും ആദ്യ ബാച്ചില്‍ 87 ശതമാനം പേര്‍ അബുദാബി സര്‍ക്കാരിന്റെ ‘ഹാഡ് യോഗ്യതാപരീക്ഷയില്‍ വിജയിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഗള്‍ഫില്‍ വിവിധ ആശുപത്രികളിലായി ജോലി ഉറപ്പാക്കിയതായും നൈസ് അധികൃതര്‍ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൗശല്‍ ലോണ്‍ സംവിധാനവും യോഗ്യത നേടുന്നവര്‍ക്ക് ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9544303377, 9961408800
















