തിരുവല്ല: മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ ഏഴ് മണിക്കൂറോളം വൈദ്യുതി വിതരണം മുടങ്ങി.നഗരമദ്ധ്യത്തിലെ കെ.എസ്.ഇ.ബി.അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിനു സമീപമള്ള പുരയിടത്തിലെ വന്‍ മരമാണ് ഇന്നലെ രാവിലെ 11 മണിയോടെ 11 കെ.വി ലൈനില്‍ വീണത്.സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തിയെങ്കിലും ഉയരത്തിലുള്ള ലൈനില്‍ കുടുങ്ങി കിടന്ന മരച്ചില്ലുകള്‍ നീക്കം ചെയ്യാനാവശ്യമായ യന്ത്ര സാമഗ്രികളുടെ അഭാവം കാരണം മടങ്ങുകയായിരുന്നു. ഒടുവില്‍ ചെങ്ങന്നൂര്‍ ആറാട്ടുപുഴയില്‍ നിന്നും കൊണ്ടുവന്ന ക്രെയിന്‍ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. വൈകുന്നേരമാണ് വൈദ്യുതി വിതരണം സാധാരണ നിലയില്‍ എത്തിക്കാനായത്.
പന്തളത്ത് മഴയോടൊപ്പം ചിലസമയങ്ങളില്‍ കാറ്റും ആഞ്ഞുവീശിയതോടെ മരങ്ങള്‍ കടപുഴകി വീണ് പല പ്രദേശങ്ങളിലും വൈദ്യു തബന്ധം തകരാറിലായി. പറയന്റയ്യം,കടമാന്‍കുളം,തണ്ടാനുവിള,കഞ്ചുകോട് എന്നിവിടങ്ങളില്‍ മരം ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മഴ കനത്തതോടെ അച്ചന് കോവിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. ഒഴുക്ക് ശക്തി പ്രാപിച്ചതോടെ പലയിടത്തും ആറിന്റെ തീരം ഇടിയുമെന്ന ഭീതിയിലാണ് ആറിന്റെ തീരത്ത് വസിക്കുന്നവര്‍. രണ്ടുമൂന്നു ദിവസം മുമ്പുവരെ തീരെ ഒഴുക്കില്ലാതിരുന്ന അച്ചന്‍കോവിലാറിന്റെ കരകളില്‍ പച്ചക്കറികൃഷിയും മറ്റും ചെയ്തിരുന്നത് തിരൊഴുക്ക് വര്‍ദ്ധിച്ചതോടെ നശിച്ചു. നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇപ്പോഴും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളും പന്തളത്തുണ്ട്. കുരമ്പാല,ആതിരമല ഭാഗങ്ങളില്‍ ഇതുവരെ കിണറുകളില്‍ വെള്ളം ആയിട്ടില്ല.കിലോമീറ്ററുകള്‍ നടന്ന് വെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ് ഇവിടെയുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: