കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് നാള്‍ക്കുശേഷം ഫലം മെയ് 19ന് രാവിലെ മുതല്‍ ലഭ്യമാകും. എന്‍ഡിഎ ജയിക്കാനിടമുള്ള സ്ഥലങ്ങളെകുറിച്ചും എന്‍ഡിഎ പിടിച്ച വോട്ട് കണക്കുകളെ കുറിച്ചുമായിരുന്നു രണ്ട് ദിവസത്തേയും സജീവ ചര്‍ച്ചാവിഷയം. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎ കാഴ്ച്ചവെച്ചത്. മറ്റ് തെരഞ്ഞെടുപ്പുകളില്‍നിന്ന് വിഭിന്നമായി ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടന്നത്. ബത്തേരി മണ്ഡലത്തില്‍ സി.കെ.ജാനുവാണ് പ്രചാരണത്തില്‍ ഏറെ മുന്നിലായിരുന്നു.
കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബാഗ്ലൂര്, ചെന്നൈ തുടങ്ങിയ ഭാഗങ്ങളില്‍നിന്നും നൂറ്കണക്കിന് പ്രവര്‍ത്തകര്‍ എന്‍ഡിഎക്കുവേണ്ടി ബത്തേരിയില്‍ പ്രചാരണത്തിനെത്തി. രണ്ട് കേന്ദ്രമന്ത്രിമാരും സുരേഷ്ഗോപി എംപിയും വെള്ളാപ്പള്ളി നടേശനും സി. കെ.ജാനുവിനുവേണ്ടി വോട്ടുതേടി ബത്തേരിയിലെത്തി. മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള ബിഡിജെഎസ് സി.കെ.ജാനുവിന്റെ വിജയം തങ്ങളുടെ അഭിമാനപ്രശ്നമായി മാറ്റി. തങ്ങളുടെ അവസാനവോട്ടുപോലും ബിഡിജെഎസിന് പോള്‍ ചെയ്യിപ്പിക്കാനുമായി. കോളനികളില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനവും കളങ്കരഹിതമായ രാഷ്ട്രീയ ജീവിതവും സി.കെ. ജാനുവിന് ബത്തേരിയില്‍ തുണയായി.
മാനന്തവാടി, കല്‍പ്പറ്റ മണ്ഡലങ്ങളിലും മുന്‍തൂക്കം എന്‍ഡിഎക്കായിരുന്നു. കെ.മോഹന്‍ദാസിന്റെയും കെ.സദാനന്ദന്റെയും ആദര്‍ശാധിഷ്ടിത രാഷ്ട്രീയ ജീവിതം എന്‍ഡിഎക്ക് തുണയാകും. ഇത് വോട്ടെടുപ്പില്‍ എത്രത്തോളം സ്വീധീനിച്ചുവെന്നത് നാളെ അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: