ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദന്‍ വോട്ടു രേഖപ്പെടുത്തുന്നത് എത്തിനോക്കിയ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി ജി. സുധാകരനെ അയോഗ്യനാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആവശ്യപ്പെട്ടു.
വോട്ടു രേഖപ്പെടുത്താന്‍ വിഎസ് കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയിട്ടും സുധാകരന്‍ ഒപ്പം നിന്നത് വിഎസ്സിനോടുള്ള വിശ്വാസമില്ലായ്‌മയാണ്. ചിഹ്നം പറഞ്ഞുകൊടുക്കാനാണ് ഒപ്പം നിന്നതെന്ന സുധാകരന്റെ പ്രതികരണം വിഎസ്സിനെ പരിഹസിക്കാനാണെന്നും കെ. സോമന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച ജി. സുധാകരനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
















