കോഴിക്കോട്: ഒരേ വയസ്സും ഒരേ പേരുമായി മൂന്നു വോട്ടര്‍ മാര്‍ ഒരേ സമയത്ത് വോട്ടുചെയ്യാനെത്തിയത് വേട്ടര്‍മാര്‍ക്ക് കൗതുകമായി. വെള്ളിപറമ്പ് എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്താണ് ഈ അപൂര്‍വ്വ സംഗമത്തിന് വേദിയായത്. മൂന്നു പേരും നാരായണിമാര്‍. മൂന്നു പേര്‍ക്കും എണ്‍പത്തിനാല് വയസ്സ്.
ആദ്യം പോളിംഗ് ഉദ്യോഗസ്ഥര്‍ പോലും തെല്ലൊന്നു സംശയിച്ചു. വിലാസം നോക്കിയാണ് അവര്‍ സംശയം തീര്‍ത്തത്.
വെള്ളിപറമ്പിലെ നടുക്കണ്ടി മീത്തല്‍ നാരായണി, തച്ചറക്കണ്ടി നാരായണി, മാക്കിനിയാട്ട് നാരായണി എന്നിവരാണ് ഒരേസമയം വോട്ടു ചെയ്യാനെത്തിയത്. എല്ലാ വര്‍ഷവും പതിവായി വോട്ടു ചെയ്യാനെത്തുന്ന മൂന്നു പേരും പരസ്പരം കാണുന്നത് ഇതാദ്യമ ായാണ്.
കഴിഞ്ഞ വര്‍ഷം വരെ സ്വയം വോട്ടു ചെയ്ത മൂവരും ഇത്തവണ ഓപ്പണ്‍ വോട്ടാണ് ചെയ്തത് എന്ന പ്രത്യേക തയുമുണ്ട്. അതിന്റെ വിഷമവും മൂന്നു പേര്‍ക്കുമുണ്ട്. എങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും കാണാമെന്നും പറഞ്ഞാണ് മൂവരും പോളിംഗ് ബൂത്തില്‍ നിന്നും മടങ്ങിയത്.
















