കൊയിലാണ്ടി: കൊയിലാണ്ടി എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. ദാസന് നേരെ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കൊയിലാണ്ടി വിരുന്നുകണ്ടി ഫിഷറീസ് സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ഹാര്‍ബര്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് വോട്ടില്ലെന്ന് ജനങ്ങള്‍ എംഎല്‍എയെ അറിയിച്ചു. ഇതില്‍ പ്രകോപിതനായ എംഎല്‍എ പോലീസിനെ വിളിച്ചുവരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ നടത്തിയ അവസരോചിതമായ ഇടപെടല്‍ കാരണം എംഎല്‍എ യുടെ ശ്രമം നടപ്പായില്ല.
















