Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ 72.8 ശതമാനം പോളിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 10:26 pm IST
in Pathanamthitta

പത്തനംതിട്ട: പ്രതികൂല കാലാവസ്ഥയിലും ജില്ലയില്‍ 72.8 ശതമാനം പോളിങ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 68.22 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 3.15 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. അടൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ പോളിംഗ് നടന്നത്, 74.31 ശതമാനം. ആറന്മുളയില്‍ 70.48 ശതമാനവും റാന്നിയില്‍ 70.57 ശതമാനവും കോന്നിയില്‍ 72.5 ശതമാനവും തിരുവല്ലയില്‍ 69.48 ശതമാനവും രേഖപ്പെടുത്തി.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍ മഴയും ആയിരുന്നെങ്കിലും ക്രമാനുഗതമായ പോളിങാണ് മിക്ക ബൂത്തുകളിലും നടന്നത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7മണിമുതല്‍ ബൂത്തുകളില്‍ സമ്മതിദായകരുടെ നീണ്ടനിരകാണാമായിരുന്നു. ഉച്ചയ്‌ക്ക് ശേഷം കാലാവസ്ഥ കൂടുതല്‍ പ്രതികൂലമാകുമെന്ന പ്രതീക്ഷയില്‍ സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ രാവിലെതന്നെ പോളിങ്ബൂത്തുകളില്‍ എത്തി. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രവര്‍ത്തകരും തങ്ങളുടെ വോട്ടര്‍മാരെ രാവിലെമുതല്‍ ബൂത്തുകലിലെത്തിക്കാന്‍ ഉത്സാഹിക്കുന്നുണ്ടായിരുന്നു.

പെരുനാട്ടില്‍ ബിജെപി-ബിഡിജെഎസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി വൈകിയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ വിട്ടയയ്‌ക്കുകയോ ചെയ്യാതിരുന്നത് വ്യാപക പ്രതിഷേധത്തിടയാക്കി. ഇതൊഴിച്ചാല്‍ ജില്ലയില്‍ കാര്യമായ സംഘര്‍ഷമോ ക്രമസമാധാന പ്രശ്‌നങ്ങളോ കൂടാതെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ആറന്മുള മണ്ഡലത്തില്‍ 70.48 ശതമാനമാണ് പോളിങ്.

72.5 ശതമാനം വോട്ട് രേഖപ്പെടുത്തിയ കോന്നി മണ്ഡലത്തില്‍ രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ സമ്മതിദായകരുടെ തിരക്ക് അനുഭവപ്പെട്ടു. ഉച്ചയോടെ മിക്ക ബൂത്തുകളിലും 40 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിലെ അവസാന പോളിങ് സ്റ്റേഷനായ ആവണിപ്പാറ വനവാസി കോളനിയിലെ 169 ാം ബൂത്തില്‍ ആകെയുള്ള 67 വോട്ടര്‍മാരില്‍ 54 പേര് വോട്ടു ചെയ്തു. ആവണിപ്പാറയിലെ 42 വനവാസി കുടുംബങ്ങള്‍ക്കായാണ് ഇവിടെ അംഗന്‍വാടിയില്‍ പോളിങ് ബൂത്ത് ഒരുക്കിയത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ച് ഇവര്‍ കല്ലേലി തോട്ടത്തിലെ പോളിങ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കൊക്കാത്തോട് ഗവ.സര്‍ക്കാര്‍ സ്‌കൂളിലെ 167 -ാം നമ്പര്‍ ബൂത്തില്‍ വൈദ്യുതി തകരാര്‍കാരണം രണ്ടുമണിക്കൂര്‍ വോട്ടിംഗ് തടസ്സപ്പെട്ടത് പരാതികള്‍ക്കിടയാക്കി.

ശക്തമായ പോരാട്ടം നടന്ന തിരുവല്ല നിയോജകമണ്ഡലത്തില്‍ 69.48ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിലേറെ പോളിങ്ങാണ് ഇത്തവണ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. മണ്ഡലത്തില്‍ ആകെയുള്ള 207825 വോട്ടര്‍മാരില്‍ 144398 പേര്‍ ഇത്തവണ വോട്ടവകാശം വിനിയോഗിച്ചു. 74985സ്ത്രീകളും 69503 പുരുഷന്മാരും വോട്ട് ചെയ്യാനെത്തി.

74.31 ശതമാനം പോളിങ് നടന്ന അടൂര്‍ മണ്ഡലത്തില്‍ ഉച്ചക്ക് 12 ആയപ്പോഴേക്കും 31.7 ശതമാനം പോളിങ് നടന്നിരുന്നു. ഏനാത്ത് ഗവ. യു.പി.എസിലെ 186ാം ബൂത്തിലെ ഒന്നാം പോളിങ് ഓഫിസര്‍ കൊല്ലം ഇരവിപുരം മേരീസ് വില്ലയില്‍ പ്രിന്‍സിന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇടതു കൈക്ക് പെരുപ്പും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ വിവരമറിഞ്ഞ് ഏനാത്ത് വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തുകയും പ്രിന്‍സിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് റിസര്‍വ് ഓഫിസര്‍ക്ക് ചുമതല കൈമാറി. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് 58.7 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.