Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനവിധിക്കായി പ്രതീക്ഷയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 09:45 pm IST
in Vicharam

അത്യന്തം വാശിയേറിയ ഒരു നിയമസഭാ തെരഞ്ഞെടുപ്പിനുകൂടി കേരളത്തില്‍ തിരശ്ശീല വീണിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിയായ അര്‍ത്ഥത്തില്‍ ഒരു ത്രികോണ മത്സരം നടക്കുന്നത്. ഇടതു-വലതു മുന്നണികള്‍ക്ക് വിരുദ്ധമായ ജനവികാരം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ്. കഴിഞ്ഞ 60 വര്‍ഷം ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ച് വികസനവും തൊഴിലവസരവും ഇല്ലാതാക്കിയവര്‍ക്കെതിരെ കനത്ത ജനവികാരം ഉയര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ് യുവതലമുറയുടെ പോളിങ് ബൂത്തിലേക്കുള്ള പ്രവാഹം കാണിക്കുന്നത്. കേരളം ഇത്രയും കൊല്ലം മാറി മാറി ഭരിച്ചിട്ടും ഇവിടത്തെ തൊഴിലില്ലായ്‌മ പ്രശ്‌നം പരിഹരിക്കാന്‍ ഇരുമുന്നണികള്‍ക്കുമായില്ല.

ദേശീയതലത്തിലെ തൊഴിലില്ലായ്‌മ നിരക്കിന്റെ മൂന്നിരട്ടിയാണ് അഭ്യസ്തവിദ്യരായ മലയാളികളുടെ തൊഴിലില്ലായ്‌മ. കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചാ നിരക്കും പുറകോട്ടാണ്. കേരളം നാളിതുവരെ ഭരിച്ച രണ്ടു മുന്നണികളും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണല്ലൊ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മൃഗീയവും നിഷ്ഠുരവുമായ കൊലപാതകം. ഇത്തവണ സ്ത്രീകള്‍ കൂടുതല്‍ പോളിങ് ബൂത്തിലേക്കെത്തിയതിന്റെ ഒരു കാരണം ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തോടുള്ള പ്രതികരണമായിരിക്കാം. ഈ സാഹചര്യത്തില്‍ വീട്ടമ്മമാര്‍ക്ക് വേണ്ടി വളരെയധികം പദ്ധതികള്‍ പ്രഖ്യാപിച്ച, സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്യുന്ന ബിജെപിക്ക് നല്ലൊരു ശതമാനം വോട്ടു കിട്ടുമെന്നുറപ്പാണ്.

ആദിവാസികളും ഇടതു-വലതു മുന്നണികളെ പരിത്യജിച്ച് ബിജെപിക്ക് അനുകൂലമായി മാറിയതിന്റെ സാക്ഷിപത്രമാണ് ആദിവാസി ഗോത്രസഭാ നേതാവ് സി.കെ.ജാനു എന്‍ഡിഎയുടെ ഭാഗമായത്. എ.കെ.ആന്റണിയെ പോലെയുള്ളവര്‍ ബിജെപിയെ നിയമസഭയുടെ പടികാണിക്കുകയില്ല എന്ന് ജല്‍പ്പിക്കുമ്പോഴും ബിജെപി ഒരു ദൃഢസാന്നിദ്ധ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞുനിന്നു. തങ്ങള്‍ ചെയ്യാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങളെ പറ്റിയല്ല-മറിച്ച് ബിജെപി വിരുദ്ധതയില്‍ ഊന്നിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. ഇടതുമുന്നണിയും തികച്ചും നിഷേധാത്മകമായ പ്രചാരണമാണ് നടത്തിയത്. ഈ തെരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നതില്‍ ബിജെപിക്ക് ഒരു റോള്‍ ഉണ്ടാകും എന്നത് സുനിശ്ചിതമാണ്. പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ അത് ഇടതുമുന്നണിയില്‍ ഉണ്ടാക്കാവുന്ന വോട്ട് ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ വോട്ടര്‍മാരോടഭ്യര്‍ത്ഥിച്ചത് ഒരു പ്രാവശ്യം ഇടതു-വലതു മുന്നണികളെ വീട്ടിലിരുത്താന്‍ കേരളീയര്‍ക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് സര്‍ക്കാര്‍ എന്താണെന്നും ഭരണമെന്താണെന്നും കാണിച്ചുകൊടുക്കാമെന്നാണ്. കോണ്‍ഗ്രസിന്റെ അഴിമതി ജന്മസിദ്ധമാണെന്നു പറഞ്ഞ പ്രധാനമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സീറ്റ് ലോക്‌സഭയില്‍ 400 ല്‍നിന്ന് 41 സീറ്റിലേക്ക് ചുരുങ്ങിയത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയുണ്ടായി. കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് വോട്ട് നേടുമ്പോഴും അവര്‍ ആരോപിക്കുന്നത് ബിജെപി വര്‍ഗീയമാണെന്നാണ്. ഈ മുന്നണികളുടെ കാപട്യം തിരിച്ചറിയണമെന്നും നരേന്ദ്രമോദി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

സോഷ്യല്‍ മീഡിയ ഇന്ന് വളരെ സജീവമാണ്. യുവാക്കള്‍ ഇതില്‍ ആകൃഷ്ടരായി, അതില്‍ മുഴുകുമ്പോള്‍ ഇടതു-വലതു മുന്നണികളുടെ കാപട്യം അവര്‍ തിരിച്ചറിയുന്നു. ഇന്ന് ഭാരതത്തില്‍ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ ഭരണമേന്മ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. 60 വര്‍ഷമായി കേരളം ഭരിക്കുന്ന ഇരുമുന്നണികള്‍ക്കും വ്യവസായ വികസനം കൊണ്ടുവരാനോ, നിക്ഷേപകരെ ആകര്‍ഷിക്കാനോ അവര്‍ക്കനുയോജ്യമായ സാഹചര്യം ഒരുക്കാനോ കഴിഞ്ഞില്ല. ആവശ്യത്തിനും അനാവശ്യത്തിനും സമരം നടക്കുന്ന കേരളത്തിനെ ഉപേക്ഷിച്ച് അവര്‍ തമിഴ്‌നാട്ടില്‍ മുതല്‍മുടക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കത്തിക്കയറിയത് സരിത-സോളാര്‍ വിഷയവും ബാര്‍ കോഴയും മെത്രാന്‍ കായല്‍-പോബ്‌സ് ഗ്രൂപ്പ് അഴിമതിയുമെല്ലാമായിരുന്നു. ഇതിനിടെ ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ടുനേടാന്‍ ഇരുമുന്നണികളും ശ്രമിച്ചു. കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയാവട്ടെ ഇതിനായി ഏതറ്റംവരെ പോകാനും തയ്യാറായി. കേരള രാഷ്‌ട്രീയം വഴിത്തിരിവിലാണെന്ന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്നുവെന്നതാണ് വോട്ടെടുപ്പ് നല്‍കുന്ന സൂചന. ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിക്കുമെന്നും നിയമസഭയില്‍ താമരവിരിയുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. ബിജെപിക്ക് ലഭിക്കുന്ന വോട്ടുകള്‍ കേരളത്തില്‍ തൂക്കുമന്ത്രിസഭയ്‌ക്ക് ഇടയാക്കുമോ എന്ന ഭീതിപോലും നിലനില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

പുതിയ വാര്‍ത്തകള്‍

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.