കൊല്ലം: കൊല്ലം കളക്‌ട്രേറ്റ് വളപ്പില്‍ കാര്‍ബണ്‍പേപ്പറുകളും പ്ലാസ്റ്റിക്മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. അധികാരികളെ ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അന്തരീക്ഷമലിനീകരണനിയന്ത്രണത്തിന് മാതൃക കാണിക്കേണ്ട ജില്ലാഭരണകൂടം തന്നെ നിയമലംഘനം നടത്തുന്നതില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ ഇലക്ഷന്‍ കഴിയുന്നതുവരെ മലിനീകരണപ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അധികാരികള്‍ അറിയിച്ചു. ഈ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പരിസ്ഥിതി ഏകോപനസമിതി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് പരാതി നല്‍കി.
















