Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടിന്റെ ഭാവിക്ക് ഇന്ന് വിധിയെഴുത്ത്; നിര്‍ണായകമാകാന്‍ എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 12:14 pm IST
in Kollam

കൊല്ലം: ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും ഫലം പ്രവചനാതീതമാണെങ്കിലും ശക്തമായ മുന്നേറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ് എന്‍ഡിഎ. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വട്ടപ്പൂജ്യം സമ്മാനിച്ച ജില്ലയില്‍ പച്ചതൊടാനെങ്കിലും ഒരു സീറ്റിനുള്ള നെട്ടോട്ടത്തിലാണ് കൊടിക്കുന്നിലും സംഘവും. സ്ഥാനാര്‍ത്ഥിനിര്‍ണയം മുതല്‍ ആരംഭിച്ച അസ്വസ്ഥതകളെ മറികടക്കാനുള്ള അവസാനവട്ട അങ്കത്തിലാണ് എല്‍ഡിഎഫ്. ബിഡിജെഎസ് ബന്ധവും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നേറ്റവും നല്‍കുന്ന ആത്മവിശ്വാസം വോട്ടാക്കാനുള്ള പ്രയത്‌നത്തിലാണ് ബിജെപി.

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ നിരത്തി എല്‍ഡിഎഫ് വോട്ടുതേടുന്ന പത്തനാപുരവും എല്‍ഡിഎഫ് എംഎല്‍എയുടെ വികസന നേട്ടങ്ങളുമായി യുഡിഎഫ് വോട്ട് തേടുന്ന ഇരവിപുരവും ജില്ലയിലെ കൗതുകക്കാഴ്ചകളാണ്. പത്തനാപുരത്ത് കഴിഞ്ഞ തവണ യുഡിഎഫ് എംഎല്‍എയായി വിജയിച്ച ഗണേശനാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇരവിപുരത്ത് എല്‍ഡിഎഫ് എംഎല്‍എ ആയിരുന്ന എ.എ.അസീസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇത്തരം അവസരവാദരാഷ്‌ട്രീയം ജില്ലയിലുടനീളം ചര്‍ച്ചയാക്കിയാണ് എന്‍ഡിഎ കളം നിറയുന്നത്. അഴിമതിയുടെയും അക്രമത്തിന്റെയും പ്രതീകങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയത് പല മണ്ഡലങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ സാധിച്ചുവെന്നതാണ് എന്‍ഡിഎയുടെ നേട്ടം. ഇരവിപുരത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ള വ്യക്തി നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. പിണറായി വിജയന്റെ നോമിനിയായാണ് മണ്ഡലത്തില്‍ ഇദ്ദേഹം സ്ഥാനാര്‍ത്ഥിയായത് എന്നതും സുപ്രധാനമാണ്. അക്രമരാഷ്‌ട്രീയത്തിന്റെ വക്താക്കളെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടാന്‍ അവസരവാദികളും ഒത്തുതീര്‍പ്പുകാരുമായ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടപ്പോള്‍ എന്‍ഡിഎയാണ് അതില്‍ വിജയിച്ചതെന്നത് നിസ്തര്‍ക്കം. കൊല്ലത്തിന്റെ സുപ്രധാനപ്രശ്‌നങ്ങളില്‍ നിന്നെല്ലാമുള്ള ഒളിച്ചോട്ടവും തെരഞ്ഞെടുപ്പ് പ്രചാരണ തട്ടിക്കൂട്ടലുമാണ് ഇരുമുന്നണികളുടെയും ഭാഗത്ത് നിന്നും ജനം കണ്ടത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സൊമാലിയ പരാമര്‍ശത്തെ ചുറ്റിപ്പറ്റി പ്രധാനമന്ത്രിക്കെതിരെ നടത്തിയ വൃത്തികെട്ട പ്രചാരണം. ഇരുകൂട്ടരും ഇതില്‍ ഒന്നിച്ചതിന് കൊല്ലത്തെ പൗരാവലി സാക്ഷിയായിട്ടുണ്ട്. അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്നുള്ള ചര്‍ച്ച വഴിമാറ്റിയ ഈ വിവാദം ഇരുമുന്നണികളുടെയും വോട്ടിനെ ബാധിക്കുമെന്നതാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.

കൊല്ലം മണ്ഡലത്തില്‍ സിപിഎം സംസ്ഥാനനേതൃത്വം കെട്ടിയിറക്കിയ നടന്‍ മുകേഷ് ഇപ്പോഴും ജനങ്ങള്‍ക്ക് മുന്നില്‍ ഒരു സിനിമാതാരം മാത്രമാണെന്നത് എല്‍ഡിഎഫിനെ വലയ്‌ക്കുന്നുണ്ട്. അതേസമയം യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കൂട്ടത്തില്‍ ദുര്‍ബലനാണെന്ന പ്രചാരണം മുകേഷിനെ തുണയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. എന്‍ഡിഎ സ്വതന്ത്രനായി മത്സരിക്കുന്ന പ്രൊഫ.കെ.ശശികുമാറിന് മണ്ഡലത്തിലുടനീളമുള്ള വ്യക്തിബന്ധവും വിദ്യാഭ്യാസവിചക്ഷണന്‍ എന്ന നിലയില്‍ ലഭിക്കുന്ന ആദരവും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.

ചവറയില്‍ മന്ത്രി ഷിബു ബേബിജോണിനെ നേരിടാന്‍ എല്‍ഡിഎഫ് കണ്ടെത്തിയത് പഴയ ആര്‍എസ്പിക്കാരനും പിന്നീട് കോണ്‍ഗ്രസുകാരനുമായ വ്യവസായി ചവറ വിജയന്‍പിള്ളയെയാണ്. സിഎംപി സ്ഥാനാര്‍ത്ഥിയായി സിപിഎം നോമിനേറ്റ് ചെയ്ത ആളാണ് വിജയന്‍പിള്ളയെന്ന ആരോപണം ശക്തമാണ്. ബിജെപി മുന്‍ജില്ലാ പ്രസിഡന്റ് എം. സുനിലിന്റെ സംഘടനാപാടവമാണ് എന്‍ഡിഎയുടെ കരുത്ത്.

ചാത്തന്നൂരില്‍ ശക്തമായ പ്രവര്‍ത്തനവും ചിട്ടയോടെയുള്ള പ്രചാരണവും കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാര്‍ വിജയപ്രതീക്ഷയിലാണ്. പുറ്റിങ്ങള്‍ ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവും ഇടപെടലും മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടര്‍മാരിലുണ്ടാക്കിയ അനുകൂലതരംഗവുമാണ് ഗോപകുമാറിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിന് പിന്നില്‍. സിപിഐയുടെ സിറ്റിങ് എംഎല്‍എ ജി.എസ്.ജയലാലാണ് ഗോപകുമാറുമായി ഇവിടെ മത്സരത്തിലേര്‍പ്പെട്ടിട്ടുള്ളത്. യുഡിഎഫ് മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരനെ തന്നെ രംഗത്തിറക്കിയിട്ടും വേണ്ടത്ര ചലനമുണ്ടായിട്ടില്ല. അതിനിടെ ഗോപകുമാറിന്റെ മുന്നേറ്റം ചെറുക്കാന്‍ ചാത്തന്നൂരില്‍ ഇടത്-കോണ്‍ഗ്രസ് നീക്കുപോക്കുണ്ടെന്ന ആരോപണവും ശക്തമായുണ്ട്.

കൊട്ടാരക്കരയിലും കുന്നത്തൂരിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും ബിജെപിയുടെ സംഘടിതമുന്നേറ്റത്തിനൊപ്പം ബിഡിജെഎസും കൂടി ചേരുന്നതോടെ ഇരുമുന്നണികളും അങ്കലാപ്പിലായിട്ടുണ്ട്. എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന ആദ്യധാരണകള്‍ പൊളിച്ച് എന്‍ഡിഎ മുന്നേറ്റത്തെ എങ്ങനെ തടയാമെന്നതാണ് ഇപ്പോള്‍ ഇരുമുന്നണികളുടെയും ചര്‍ച്ച. ജില്ലയില്‍ പ്രചാരണത്തിനെത്തിയ നേതാക്കളെല്ലാം എന്‍ഡിഎയെ കടന്നാക്രമിച്ചതും ഇതിന്റെ സൂചനയാണ്.

കൊട്ടാരക്കരയില്‍ സിപിഐ കോട്ടകള്‍ തകര്‍ത്ത എന്‍ഡിഎ പ്രചാരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാപോറ്റിക്ക് തലവേദനയാകുന്നതെങ്കില്‍ കുന്നത്തൂരില്‍ യുഡിഎഫും എന്‍ഡിഎയും തമ്മിലായിട്ടുണ്ട് മത്സരം. കരുനാഗപ്പള്ളിയിലും കുണ്ടറയിലും പുനലൂരിലും ചടയമംഗലത്തും ശക്തമായ ത്രികോണ മത്സരത്തിനാണ് അവസാനഘട്ടം സാക്ഷ്യം വഹിച്ചത്. ജില്ലയില്‍ 993247 പുരുഷവോട്ടര്‍മാരും 1100160 സ്ത്രീവോട്ടര്‍മാരും ഉണ്ട്. ആകെ വോട്ടര്‍മാരുടെ എണ്ണം 2093407. ജില്ലയില്‍ ആകെയുളള 11 നിയമസഭാ മണഡ്‌ലങ്ങളിലായി 1785 പോളിംഗ് ബൂത്തുകളാണുളളത്. ഇവയില്‍ കൊല്ലം നിയോജകമണ്ഡലത്തിലെ 35-ാമത്തെ പോളിംഗ് ബൂത്തില്‍ 1800ല്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളതിനാല്‍ അവിടെ 35 എ ആയി ഒരു ഓക്‌സിലറി ബൂത്ത് കൂടി സജ്ജീകരിച്ചിട്ടുണ്ട്. അങ്ങനെ ജില്ലയില്‍ ആകെ 1786 ബൂത്തുകളാണ് സജ്ജമാകുന്നത്. ഇവയില്‍ ഗ്രാമീണ മേഖലയില്‍ 351 ബൂത്തുകളും നഗരപ്രദേശങ്ങളില്‍ 1435 ബൂത്തുകളുമാണുള്ളത്. ജില്ലയിലെ 1786 ബൂത്തുകളിലേക്കായി ഏകദേശം 8600 ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളളത്. ഇവരെ കൂടാതെ അനുബന്ധജോലികള്‍ക്കായി രണ്ടായിരത്തോളം ഉദ്യോഗസ്ഥരും രംഗത്തുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കി. രാവിലെ ഏഴുമുതല്‍ ആരംഭിക്കുന്ന വോട്ടെടുപ്പ് തീരുന്നത് വൈകിട്ട് ആറിനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.