ആലപ്പുഴ: ജില്ലയില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്നും കുട്ടനാടും ചെങ്ങന്നൂരും മാവേലിക്കരയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും മനസ്സിലായതോടെ ജില്ലയില്‍ മദ്യവും പണവും സിപിഎം ഒഴുക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍. ഇതിന് വേണ്ടി പണം ചിലവിടുന്നത് തോമസ് ചാണ്ടിയാണെന്നും വ്യക്തമായി. ഇതിന്റെ ഉദാഹരണമാണ് കുട്ടനാട് മണ്ഡലത്തില്‍ നിന്നും തോമസ് ചാണ്ടിയുടെ പ്രവര്‍ത്തകരെ പണവും മദ്യവുമായി കാറില്‍ നിന്നും പിടികൂടിയത്. എന്‍ഡിഎയുടെ പ്രവര്‍ത്തകരാണ് തകഴിയില്‍ നിന്നും തോമസ് ചാണ്ടിയുടെ ആളുകളെ പിടികൂടിയതും ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിനും തോമസ് ചാണ്ടിക്കും എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും സോമന്‍ ആവശ്യപ്പെട്ടു.
















