ആലപ്പുഴ: ജനവിരുദ്ധ മുന്നണികള്‍ക്ക് എതിരെയുള്ള വോട്ടെടുപ്പാണ് ഇന്നു നടക്കുന്നതെന്ന് ബിജെപി. അഴിമതിക്കും അക്രമത്തിനും എതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമായി ഇന്നത്തെ വോട്ടെടുപ്പ് മാറും. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടായിരിക്കണം ജില്ലയിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അഭ്യര്‍ത്ഥിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരുന്നത് വഴി ജില്ലയില്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലത്താന്‍ കഴിയും. പ്രധാനമന്ത്രിയുടെ വിഭാവനക്കനുസരിച്ചാണ് കേരളത്തിന്റെ പ്രകടനപത്രികപോലും തയ്യാറാക്കിയിട്ടുളളത്. സാധാരണപ്പെട്ടവന്റെ ഉന്നമനം ലക്ഷ്യം വെക്കാന്‍ മുദ്രാബാങ്ക് അടക്കമുളള വായ്‌പാ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ജീവത നിലവാരം മെച്ചപ്പെടുത്താനുള്ള വ്യവസായസംരഭങ്ങള്‍,സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിനുള്ളആരോഗ്യസുരക്ഷ, ആദിവാസികള്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കുമുള്ള പദ്ധതികള്‍ കാര്‍ഷികമേഖലയേയും തീരദേശമേഖലയെ യും സംരക്ഷിക്കാനുള്ള പദ്ധതികള്‍, അങ്ങനെ നിരവധി സ്‌കീമുകളാണ് കേരളത്തിന് വേണ്ടി കേന്ദ്രഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്രവും കേരളവും. ഒരു മുന്നണി ഭരിക്കുകയാണെങ്കില്‍ കൂടുതല്‍ വികസനം കൊണ്ടുവരാന്‍ കഴിയും. അതിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണ്ടി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
















