കൊല്ലം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലാത്ത കളക്‌ട്രേറ്റിലെ റവന്യൂ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും വോട്ടെടുപ്പിന്റെ തലേദിവസമായ ഇന്ന് ഓഫീസില്‍ ജോലിക്ക് ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ ഉത്തരവിട്ടു. നാളെ വോട്ടെടുപ്പ് ദിവസമായതിനാലാണ് ഈ ഉത്തരവ്. രാവിലെ പത്തിനു തന്നെ കളക്‌ട്രേറ്റിലെ അതത് ഓഫീസുകളില്‍ റവന്യൂ ഉദ്യോഗസ്ഥരും ജീവനക്കാരും ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് നിയോഗിച്ചിട്ടുള്ളവര്‍ക്ക് അതത് സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലിയില്‍ തുടരാം.
















