അരൂര്‍: അരൂര്‍ മണ്ഡല്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമാപനം ആവേശക്കടലായി മാറി. പത്ത് പഞ്ചായത്തുകളിലായി പതിനായിരങ്ങള്‍ പങ്കെടുത്ത റാലികള്‍ പഞ്ചായത്തുകള്‍ തോറും നടന്നു. ആയിരത്തിലധികം ഇരുചക്രവാഹനങ്ങള്‍ അണിനിരന്ന റോഡ് ഷോ തൃച്ചാറ്റുകുളത്ത് നിന്നും ആരംഭിച്ചു തുറവുര്‍ ജങ്ഷനില്‍ സമാപിച്ചു.
പിന്നീട് പഞ്ചായത്തടിസ്ഥാനത്തിലായിരുന്നു കൊട്ടിക്കലാശം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റെ വിജയമുറപ്പിക്കുന്ന പരിപാടികള്‍ ആണ് അരൂര്‍ മണ്ഡലത്തിലുടനീളം സംഘടിപ്പിച്ചത്.
















