കുട്ടനാട്: ഇടതുപക്ഷത്തിന്റെ പണക്കൊഴുപ്പിനെയും യുഡിഎഫിന്റെ വര്‍ഗ്ഗീയ പ്രീണനത്തെയും അതിജീവിച്ച് കുട്ടനാട്ടില്‍ ജനമുന്നേറ്റം ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസു. ഇത്തവണ തെരഞ്ഞെടുപ്പില്‍ കുട്ടനാട് മണ്ഡലത്തില്‍ എന്‍ഡിഎ വിജയിക്കുമെന്ന് എതിരാളികള്‍പോലും പറഞ്ഞുതുടങ്ങി. ഇതേത്തുടര്‍ന്ന് ഇരുമുന്നണികളും എന്‍ഡിഎയ്‌ക്കെതിരെ കുപ്രചാരണങ്ങളും ആരംഭിച്ചു. ഒരുവിഭാഗം പണം വാരിയെറിഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുപക്ഷം കടുത്ത വര്‍ഗ്ഗീയ പ്രീണനമാണ് നടത്തുന്നത്.
പതിറ്റാണ്ടുകള്‍ കുട്ടനാടിനെ പ്രതിനിധീകരിച്ച ഇടതു വലതു മുന്നണികള്‍ക്ക് അടിസ്ഥാനപ്രശ്‌നങ്ങള്‍ പോലും ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ള ദൗര്‍ലഭ്യമാണ് കുട്ടനാടുകാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.വാഗ്ദാനങ്ങളല്ലാതെ ഇടതും വലതും ഒരുതുള്ള ശുദ്ധജലം കുട്ടനാട്ടിലേക്കെത്തിച്ചില്ല. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ മണ്ഡലത്തില്‍ എന്‍ഡിഎ മുന്നേറ്റം പ്രകടമാണ്. റോഡ് ഷോയിലും കൊട്ടിക്കലാശത്തിലും മണ്ഡലം ഇളകിമറിഞ്ഞു. യുവാക്കളും സ്ത്രീകളും അടക്കം ആയിരങ്ങളാണ് സുഭാഷ് വാസുവിന്റെ പ്രചാരണ പരിപാടികള്‍ പങ്കാളികളായത്. പരാജയഭീതിയിലാണ്ട ഇടതുപക്ഷം മണ്ഡലത്തില്‍ വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന.
















