മുഹമ്മ:ഓട്ടത്തില്‍ പോലീസിനെ തോല്പിക്കുന്ന പിടികിട്ടാ പുള്ളിയെ കള്ളുഷാപ്പ് വളഞ്ഞ് പോലീസ് പിടികൂടി.കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ മായിത്തറ കൊച്ചുവെളി അനില്‍കുമാര്‍(കല്ലന്‍ അനി 40)നെയാണ് മാരാരിക്കുളം എസ്‌ഐ ശ്രീകാന്ത് മിശ്രയും സംഘവും പിടികൂടിയത്. ആറ് വര്‍ഷമായി അനില്‍കുമാര്‍ ഒളിവിലാണ്. പോലീസ് എത്തുമ്പോള്‍ ഓടി രക്ഷപെടുകയാണ് പതിവ്. വെളളിയാഴ്ച പുലര്‍ച്ചെ മായിത്തറയിലെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് മരുത്തോര്‍വട്ടത്ത് കള്ളുഷാപ്പില്‍ ഇരിക്കുമ്പോള്‍ പോലീസ് ഷാപ്പ് വളഞ്ഞ് പിടികൂടുകയായിരുന്നു.തിരഞ്ഞെടുപ്പ് പ്രചരത്തിന് വേണ്ടിയാണ് നാട്ടിലെത്തിയതെന്നാണ് കല്ലന്‍ അനി പോലീസിനോട് പറഞ്ഞത്.
















