ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജല്‍ മെഡിസിന്‍ അത്യാഹിതത്തില്‍ എസി തകരാറിലായിട്ട് ഒരാഴ്ച. തുടര്‍ന്ന് ഇവിടെ ഫാന്‍ ഘടിപ്പിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് ഫാനും തകരാറിലായി. ഇതോടെ ഐസിയുവിലെ രോഗികള്‍ ദുരിതത്തിലാണ്. ഒന്‍പത് കിടക്കകളാണിവിടെ. എസി പ്രവര്‍ത്തന രഹിതമായതോടെ കഴിഞ്ഞ ദിവസം അത്യാസന്നരായ രോഗികളെ വാര്‍ഡില്‍ കിടത്തിയാണ് ചികിത്സ നല്‍കിയത്. പരാതി നല്‍കിയിട്ടും സൂപ്രണ്ട് നടപടിയെടുത്തില്ലെന്ന ആക്ഷേപം ശക്തമായി.
















