ആലപ്പുഴ: സര്‍ക്കാരിനെ സരിതയ്‌ക്കു മുന്നില്‍ അടിയറവ് വച്ചവര്‍ക്ക് പ്രബുദ്ധരായ ജനങ്ങള്‍ വോട്ടുചെയ്യുമോ?. നാണവും മാനവും ആത്മാഭിമുനവും ഉള്ളവര്‍ സരിതാ കോണ്‍ഗ്രസിന് വോട്ടുചെയ്യുമോ, ഭൂമി പതിച്ച് കൊടുത്ത് നാടിനെ അഴിമതിയില്‍ മുക്കിയവര്‍ക്ക് വോട്ടു ചെയ്യാമോ, ഇത്തവണ ഉയരുന്ന പ്രധാന ചോദ്യങ്ങളിതാണ്.
പാവപ്പെട്ട കര്‍ഷകരുടെ ആര്‍ ബ്‌ളോക്കിലെ കൃഷി ഭൂമി ടൂറിസം മാഫിയക്ക് തീറെഴുതിയ സിപിഎമ്മിന് ഇത്രയും നാള്‍ ഒത്താശ ചെയ്തവര്‍ക്ക് വോട്ടു ചെയ്യാന്‍ കര്‍ഷകരുടെ മനസാക്ഷി അനുവദിക്കുമോ, കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍ ജനപ്രതിനിധികളും മാഫിയകളും നികത്തിയപ്പോള്‍ കാഴ്ചക്കാരായി നിന്നവര്‍ക്ക് വോട്ടുചെയ്യാന്‍ മനസാക്ഷി അനുവദിക്കുമോ, പുറക്കാട്ടും, അമ്പലപ്പുഴയിലും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അനാഥരാക്കി കടത്തിണ്ണയില്‍ കിടത്തിയവര്‍ക്ക് വോട്ടുചെയ്യാനാകുമോ, തോട്ടപ്പള്ളി ഹാര്‍ബര്‍ കോടികള്‍ കൊള്ളയടിക്കാനുള്ള കേന്ദ്രമാക്കി മാറ്റി മത്സ്യത്തൊഴിലാളികളെ കണ്ണീര്‍ കുടിപ്പിച്ചവര്‍ക്ക് വോട്ടു ചെയ്യുമോ?.
കയര്‍ ഫാക്ടറികളെ തകര്‍ത്ത് കുത്തകള്‍ക്ക് തീറെഴുതിയവര്‍ക്ക് സമ്മതിദാനാവകാശം എങ്ങിനെ നല്‍കാന്‍ കഴിയും. സരിതയെ രാവും പകലും വിളിച്ചതില്‍ റെക്കാര്‍ഡ് സ്ഥാപിച്ചവര്‍ക്ക് വോട്ടു ചെയ്യുമോ, സരിതയെ, സ്ത്രീകളെ അപമാനിച്ചവര്‍ക്ക് വോട്ടു ചെയ്യുമോ, ജില്ലയെ സര്‍വമേഖലയിലും അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടവര്‍ക്കോ വോട്ട്?.
ചോദ്യങ്ങള്‍ നിരവധിയാണ്. മാറ്റത്തിന് ജില്ലയൊരുങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജില്ല നല്‍കിയ സ്വീകരണം മാത്രം മതി ഇതിന് തെളിവ്.
















