അഞ്ചാലുംമൂട്: ജനാധിപത്യ വിരുദ്ധരായ കമ്മ്യൂണിസ്റ്റുകള്‍ക്കും അഴിമതിക്കാരായ കോണ്‍ഗ്രസിനും എതിരായ ജനമുന്നേറ്റമാണ് കേരളത്തിനല്‍ നടക്കുന്നതെന്ന് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി. എന്‍ഡിഎ കൊല്ലം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണയോഗം അഞ്ചാലുംമൂട് കോര്‍പ്പറേഷന്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് രാജ്യം ഭരിച്ച പാര്‍ട്ടി ഇപ്പോള്‍ 40 സീറ്റിലൊതുങ്ങി പോയി. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിന്റെ പേരില്‍ ടൂ ജി, ത്രി ജി, കല്‍ക്കരി ഉള്‍പ്പെടെ പന്ത്രണ്ടോളം അഴിമതിയാരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ലാലുപ്രസാദ് യാദവും ഭാര്യയും കോണ്‍ഗ്രസും ചേര്‍ന്ന് 15 വര്‍ഷം ഭരിച്ചുമുടിച്ച ബീഹാറില്‍ നിയമ വ്യവസ്ഥ പുനഃസ്ഥാപിച്ചത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ്. കോണ്‍ഗ്രസ് തകര്‍ന്നത് അവരുടെ ദുര്‍ഭരണം കൊണ്ടാണെന്ന് മോദി കുറ്റപ്പെടുത്തി.
ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിലെ ചെറുപ്പക്കാര്‍ തൊഴില്‍തേടി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന കാഴ്ച വേദനാജനകമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിലല്ല, അക്രമത്തിലാണ് വിശ്വസിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായികവും ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ അനവധി വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതു കൊണ്ട് തന്നെ ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇന്ന് നരേന്ദ്രമോദിക്കൊപ്പമാണ്. ദുരിതത്തിന്റെ വിലയറിയുന്ന ഒരു പ്രധാനമന്ത്രിയാണ് ഭാരതം ഭരിക്കുന്നതെന്ന് നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍ പരിഭാഷപ്പെടുത്തി. സ്ഥാനാര്‍ത്ഥി പ്രൊഫ.കെ. ശശികുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്‍, ബിജെപി ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി വലിയകാവ് രാജു. ജെഎസ്എസ് രാജന്‍ബാബു വിഭാഗം ജില്ലാപ്രസിഡന്റ് എം.വി.രാജു, പെരുമണ്‍ ഷാജി, പ്രേംലാല്‍ എന്നിവര്‍ സംസാരിച്ചു.
















