പാരീസ്: അടുത്ത മാസം സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് കോച്ച് ദിദിയര്‍ ദെഷാംപ്സ് പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ ഒളിവര്‍ ഗിറൗഡ്, പോള്‍ പോഗ്ബ, അന്റോണിയോ ഗ്രിസ്മാന്, ആന്റണി മാര്‍ഷ്യല്‍ തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്. അതേസമയം റയലിന്റെ സൂപ്പര്‍താരം കരിം ബെന്‍സേമ, മാത്തേയു വാല്‍ബുന എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല. മാത്തേയു വാല്‍ബുനയെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന കേസിനെ തുടര്‍ന്നാണ് ബെന്‍സേമക്ക് ഇടം നഷ്ടമായത്. സീസണില്‍ കാര്യമായി തിളങ്ങാത്ത വല്ബൂനയ്ക്കും ടീമിലേക്കു വിളിയെത്തിയില്ല. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചെങ്കിലും തിരിച്ചുവരവിന് ഒരുക്കമാണെന്നു പ്രഖ്യാപിച്ച ബയേണ്‍ മ്യൂണിക്കിന്റെ ഫ്രാങ്ക് റിബറിയെയും ടീമിലേക്കു പരിഗണിച്ചില്ല.
റുമാനിയ, അല്‍ബേനിയ, സ്വിറ്റ്സര്‍ലന്റ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഫ്രാന്‍സ് യൂറോ കപ്പില്‍ കളിക്കുക. ജൂണ്‍ പത്തിന് ഉദ്ഘാടന മത്സരത്തില്‍ റുമാനിയയുമായും 15ന് അല്ബേനിയയുമായും 19ന് സ്വിറ്റ്സര്‍ലന്‍ഡുമായാണ് ഫ്രാന്‍സിന്റെ കളി. ടീം: ഗോള്‍കീപ്പര്‍: ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്‍ഡന്‍ഡ, ബെന്നോയിറ്റ് കോസ്റ്റില്‍. പ്രതിരോധം: റാഫേല്‍ വര്ണേ, ലോറന്റ് കോസിയെന്‍ലി, എല്യാക്വിം മംഗല, ജെറേമി മാത്തേയു, പാട്രിക് എവ്റ, ബകാറി സഗ്ന, ക്രിസ്റ്റഫ് ജല്ലറ്റ്, ലൂക്കാസ് ഡിഗ്നെ. മധ്യനിര: പോള്‍ പോഗ്ബ, ബ്ലെയ്സ് മറ്റിയുഡി, ലസന ദിയറ, എന്‍ഗോള കാന്റെ, യൊഹാന്‍ കാബെ, മൗസ സിസോകോ. മുന്നേറ്റനിര: അന്റോണിയോ ഗ്രിസ്മാന്, ദിമിത്രി പയെറ്റ്, ആന്റണി മാര്‍ഷ്യല്‍, കിംഗ്സിലി കോമന്, ഒലിവര്‍ ഗിറൗഡ്, അന്ദ്രേ പിയെറേ ഗിഗ്നാക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: