അമ്പലപ്പുഴ: പുറക്കാട് ചുഴലിക്കൊടുങ്കാറ്റ് വീശി. മൂന്നു വിടുകളും പീലിങ്‌ഷെഡ്ഡും തകര്‍ന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പായല്‍കുളങ്ങര പറമ്പില്‍ ക്ഷേത്രത്തിനു പടിഞ്ഞാറാണ് കാറ്റ് ആഞ്ഞടിച്ചത്. പീലിങ് ഷെഡ്ഡിന്റെ മേല്‍ക്കൂരയില്‍ നിന്നും ഷീറ്റ് പറന്ന് സമീപത്തെ വീട്ടില്‍ നിന്നവരുടെ മേല്‍ പതിക്കുകയായിരുന്നു.
പുതുവേല്‍ ബ്രഹ്മാനന്ദന്റെ ഭാര്യ പുഷ്പ,മകന്‍ വിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു. ഇതിനു സമീപത്തു തന്നെ നടുവിലേ മഠത്തില്‍ പറമ്പില്‍ ജിജിയുടെ വീടിന്റെ മേല്‍ക്കൂരയും വള്ളപ്പുരയും തകര്‍ന്നു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. മരം വീണ് വിവിധയിടങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു.
















