ഹരിപ്പാട്: ജനങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആവേശവും ആഹ്ലാദവും ഹരിപ്പാട്ടും മാറ്റത്തിന്റെ സൂചനയാണ് പ്രകടിപ്പിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഹരിപ്പാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവിനോടൊപ്പം തുറന്ന വാഹനത്തില്‍ നഗരപ്രദക്ഷിണം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഭാരതത്തോടൊപ്പം കേരളത്തിലും മൂന്നാം ശക്തി ആശാവഹമായ വിജയം കൈവരിക്കുമെന്നും ഹരിപ്പാട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമാണെന്നും മന്ത്രി പറഞ്ഞു. കരുവാറ്റ ആശ്രമം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റോഡ് ഷോയില്‍ ഇരുചക്രവാഹനങ്ങളില്‍ നൂറുകണക്കിന് എന്‍ഡിഎ പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. മന്ത്രിയെ കാണുന്നതിനായി ഗ്രാമറോഡിന്റെ പ്രധാന ജംഗ്ഷനുകളില്‍ നിരവധി ആള്‍ക്കാര്‍ തടിച്ചുകൂടി.
മങ്കുഴി ജംഗ്ഷന്‍ വഴി വെള്ളംകുളങ്ങരയില്‍ കൂടി എഴിയ്‌ക്കകത്ത് ജംഗ്ഷനില്‍ എത്തി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വഴി ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് സമീപം റോഡ് ഷോ സമാപിച്ചു. മന്ത്രിയോടൊപ്പം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് എന്നിവര്‍ തുറന്ന ജീപ്പില്‍ സഞ്ചരിച്ചു.
















