ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതോടെ എന്‍ഡിഎ യ്‌ക്ക് വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് ഉറപ്പായെന്നും ഇടതും വലതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍. എന്‍ഡിഎയുടെ പ്രചാരണ മുന്നേറ്റം യുഡിഎഫ് – എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഇതു ചെറുക്കാന്‍ വേണ്ടി ഇരുമുന്നണികളും ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പു ദിവസം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി സംശയിക്കുന്നു.
തെരഞ്ഞെടുപ്പു ദിവസം സമാധാനപരമായി വോട്ടെടുപ്പ് നടത്താന്‍ ജില്ലയിലെ മുഴുവന്‍ ബൂത്തിലും കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്ന് പരമേശ്വരന്‍ ആവശ്യപ്പെട്ടു. കേന്ദ്രസേനയെ വിന്യസിപ്പിച്ചില്ലെങ്കില്‍ യുഡിഎഫ് – എല്‍ഡിഎഫ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വോട്ടെടുപ്പ് തടസ്സപെടുത്താന്‍ ഇടയാകുമെന്നു ഒരു വിഭാഗം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ സുതാര്യമായ രീതിയിലും സമാധാന അന്തരീക്ഷം നിലനിര്‍ത്തിയും വോട്ടെറന്മാര്‍ക്ക് ഭയാശങ്കകള്‍ ഇല്ലാതെ പോളിങ് ബൂത്തിലെത്തണമെങ്കില്‍ കേന്ദ്രസേനയുടെ സുരക്ഷിതത്വം അത്യാവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















