അമ്പലപ്പുഴ: കോണ്‍ഗ്രസുമായി കഴിഞ്ഞ തെരഞ്ഞെടുപ്പിലും തനിക്ക് അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി ജി. സുധാകരന്റെ പ്രചാരണ നോട്ടീസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധാരാളം കോണ്‍ഗ്രസ് വോട്ടുകള്‍ തനിക്കു ലഭിച്ചിരുന്നു. ഇത്തവണയും എല്ലാ കോണ്‍ഗ്രസ് വോട്ടുകളും തനിക്കു നല്‍കണമെന്നാണ് സുധാകരന്റെ അഭ്യര്‍ത്ഥന. സ്വതന്ത്രചിഹ്നമാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ തനിക്ക് വോട്ടുചെയ്യുന്നതാണ് നല്ലതെന്നും സുധാകരന്‍ പറയുന്നു.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വിഭാഗങ്ങളും തനിക്കാണ് വോട്ടു ചെയ്തത്. ആര്‍എസ്എസും ബിജെപിയും വിഭജനത്തിനു വേണ്ടി നില്‍ക്കുകയാണ്. യുഡിഎഫിന്റെ സ്വതന്ത്രചിഹ്നക്കാരന്റെ അനുയായികള്‍ വിഭാഗീയമായ പ്രചാരവേല നടത്തുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
















