ആലപ്പുഴ: ജില്ലയില്‍ 290 മേഖലകളിലായി 431 ബൂത്തുകളില്‍ പ്രശ്‌ന സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 307 ബൂത്തുകളില്‍ പോളിങ് തല്‍സമയം നിരീക്ഷിക്കാന്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. ഇതില്‍ തന്നെ അതീവ പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ പോളിങ് നിരീക്ഷിക്കുന്നതിന് 56 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിക്കും. 78 മേഖലകളില്‍ നാലുവീതം കേന്ദ്ര സായുധ സേനാംഗങ്ങളെ വിന്യസിക്കും. 212 മേഖലകളില്‍ സംസ്ഥാന പൊലീസിനെക്കൂടാതെ ഒന്നുവീതം കേന്ദ്ര സായുധ സേനാംഗങ്ങളെ വിന്യസിക്കും. ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച 89,944 പോസ്റ്ററുകള്‍, ബാനര്‍, ഫഌക്‌സ് തുടങ്ങിയവ നശിപ്പിച്ചു. ഇതില്‍ 67,839 പോസ്റ്ററുകള്‍, 6,348 ബാനറുകള്‍, 15,123 ഫഌക്‌സ് ബോര്‍ഡുകള്‍, കൊടികള്‍, 634 ചുമരെഴുത്തുകള്‍ എന്നിവയാണ് നശിപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളിന്‌മേല്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
















