ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം ഇന്ന് വൈകിട്ട് സമാപിക്കും. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും പ്രചാരണം ഉച്ചസ്ഥായിയില്‍. ഒന്നര മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തിന്റെ ആവേശത്തോടെയാകും അന്ത്യമാകുക. അവസാന മണിക്കുറുകള്‍ കൊഴുപ്പിക്കാന്‍ പ്രമുഖ മുന്നണികള്‍ വന്‍ തയാറെടുപ്പിലാണ്. ഇരുമുന്നണികളും ഒത്തുതീര്‍പ്പിന്റെ ആലസ്യത്തിലായപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പ്രചാരണ രംഗത്ത് എതിരാളികളില്ലാതെ മുന്നിലാണ്. ജില്ലയില്‍ പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയതിന്റെ വ്യക്തമായ മേല്‍ക്കെയും എന്‍ഡിഎയ്‌ക്കുണ്ട്.
അമ്പലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എല്‍.പി ജയചന്ദ്രന്റെ പ്രചാരണകൊട്ടിക്കലാശം ആലപ്പുഴ എവിജെ ജങ്ഷനില്‍ നടക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജി. സുധാകരന്റെ പ്രചാരണത്തിന്റെ സമാപനം വൈകിട്ട് ആലപ്പുഴ സക്കറിയാ ബസാറില്‍ നടക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷേക്ക് പി. ഹാരീസിന്റെ മണ്ഡലതല കൊട്ടിക്കലാശം ആലപ്പുഴ വട്ടപ്പള്ളിയിലായിരിക്കും.
ആലപ്പുഴ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്റെ ച്രാരണ സമാപനം ആലപ്പുഴ നഗരത്തില്‍ തോണ്ടന്‍കുളങ്ങരയിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ലാലി വിന്‍സന്റിന്റെ പ്രചാരണ കൊട്ടിക്കലാശം വൈകിട്ട് മൂന്നിന് കൈചൂണ്ടിയിലാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് നാളെ ഉച്ചയ്‌ക്ക് രണ്ടിന് ആലപ്പുഴ ടൗണ്‍ കേന്ദ്രീകരിച്ച് റോഡ് ഷോ. തുടര്‍ന്ന് ബൂത്തകള്‍ കേന്ദ്രീകരിച്ച് പ്രകടനം. കുട്ടനാട്ടില്‍ മൂന്നു മുന്നണികളും വന്‍ പ്രചാരണമാണ് നടത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് പളളാത്തുരുത്തി ജങ്ഷനില്‍ നിന്ന് ബൈക്ക് റാലി സംഘടിപ്പിച്ചു. രാമങ്കരിയില്‍ സമാപിച്ചു. ഇന്ന് മങ്കൊമ്പിലാണ് കൊട്ടികലാശം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിയുടെ കൊട്ടികലാശം എടത്വായിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാമിന്റെ പ്രചാരണ സമാപനം വൈകിട്ട് കാവാലത്താണ്.
മാവേലിക്കര മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എം.വേലായുധനായി ഇന്നലെ സുരേഷ് ഗോപിയുംകേന്ദ്രമന്ത്രി മനോഹര്‍ പരീക്കറും പങ്കെടുത്ത റോഡ്‌ഷോയും നടന്നു. പ്രചാരണത്തിന്റെ പ്രചാരണ സമാപനം ഇന്ന് വൈകിട്ട് മാവേലിക്കരയില്‍ നടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍. രാജേഷിന്റെ പ്രചാരണത്തിന്റെ സമാപനം ഇന്ന് വൈകിട്ട് മാവേലിക്കരയില്‍ നടക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബൈജു കലാശാലയുടെ പ്രചാരണത്തിന്റെ സമാപനം ചാരുംമൂട്ടിലാണ്.
കായംകുളത്ത് ഇന്ന് കഴിയുന്നത്ര വോട്ടര്‍മാരെ നേരിട്ട് കാണാനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി എം. പണിക്കരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതിഭാഹരിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ലിജുവും പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രചാരണത്തിന്റ സമാപനം പാര്‍ക്ക് ജങ്ഷനിലും കെഎസ്ആര്‍ടിസിയിലുമായി നടക്കും.
ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.രാമചന്ദ്രന്‍നായര്‍, എന്നിവര്‍ ഇന്നലെ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി. ശ്രീധരന്‍ പിള്ളയ്‌ക്കായി സുരേഷ് ഗോപി പങ്കെടുത്ത റോഡ്‌ഷോയും കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ പങ്കെടുത്ത സമ്മേളനവും നടന്നു. പ്രചാരണത്തിന്റെ സമാപനം ഇന്ന് ടൗണില്‍ നടക്കും.
ഹരിപ്പാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഡി.അശ്വിനിദേവ് യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പ്രസാദ്, എന്നിവര്‍ ഇന്നലെ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി. പ്രചാരണത്തിന്റെ സമാപനം കെഎസ്ആര്‍ടിസി, ടൗണ്‍ ഹാള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലായി നടക്കും. ചേര്‍ത്തല മണ്ഡലത്തില്‍ മുഴുവന്‍ വോട്ടര്‍മാരെയും നേരില്‍ കാണാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഇന്നലെയും സ്ഥാനാര്‍ത്ഥികള്‍ ഗൃഹസമ്പര്‍ക്കം നടത്തി. ഇതിനു മുന്നോടിയായി റാലികള്‍ സംഘടിപ്പിച്ചു.
റോഡ് ഷോ ഉള്‍പ്പെടെ വൈവിധ്യങ്ങളായ പ്രചാരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. രാജീവിന്റെ പ്രചാരണം സമാപിക്കുന്നത് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പരിസരത്താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.ശരത്ത് കെഎസ്ആര്‍ടിസി സ്റ്റാന്റിന് പരിസരത്ത് പ്രചാരണം അവസാനിപ്പിക്കും. മുനിസിപ്പല്‍ മൈതാനത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.തിലോത്തമന്റെ കൊട്ടിക്കലാശം. അരൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റെ പ്രചാരണം കുത്തിയതോട്ടില്‍ സമാപിക്കും.
ശിങ്കാരി മേളം നാസിക് ഡോള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫിന്റെ കൊട്ടിക്കലാശം വൈകിട്ട് പള്ളിപ്പുറത്ത് നടക്കും.ഗാനമേള, നാടന്‍പാട്ട്, ചെണ്ടമേളം. നാടകം തുടങ്ങിയ കലാപരിപാടികള്‍ പ്രചാരണ ജാഥയോടൊപ്പം ഉണ്ടാകും. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. ആര്‍ ജയപ്രകാശിന്റെ പര്യടനം എരമല്ലൂര്‍ ജങ്ഷനില്‍ സമാപിക്കും.
















