കോയിവിള: സുനിലിന് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി മകന്‍ മാധവും അഭിഭാഷകയായ ഭാര്യ ലൈലാസുനിലും രംഗത്തെത്തിയത് കൗതുക കാഴ്ചയായി.
കഴിഞ്ഞ ദിവസം സുനിലിന്റെ തേവലക്കരയിലെ സ്വീകരണപരിപാടിക്കിടെയാണ് ഇരുവരും കോയിവിളയില്‍ നാട്ടുകാരോട് വോട്ട് അഭ്യര്‍ഥിച്ചത്. താമര ചിഹ്നം ആലേഖനം ചെയ്ത ഷാള്‍ അണിഞ്ഞെത്തിയ രണ്ട് വയസുകാരന്‍ മാധവ് കൊഞ്ചലോടെ പിതാവിനു വേണ്ടി വോട്ടഭ്യര്‍ഥിച്ചത് നാട്ടുകാര്‍ക്ക് നവ്യാനുഭവമായിരുന്നു. ഹൈക്കോടതിയില്‍ തിരക്കുള്ള അഭിഭാഷകയായ ലൈല തിരക്കുകള്‍ മാറ്റിവച്ചാണ് ഭര്‍ത്താവിനൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുള്ളത്. സമരമുഖങ്ങളില്‍ നിരവധി തവണ പോലീസിന്റെ കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന സുനില്‍ ഇപ്പോഴും ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണമാണ് മുന്നോട്ടുപോകുന്നത്. സ്ഥാനാര്‍ഥിയായി തീരുമാനിച്ച വിവരം പോലും ആശുപത്രിക്കിടയിലാണ് ഇദ്ദേഹം അറിയുന്നത്. സമയാസമയം മരുന്നും മറ്റും നല്‍കുന്നതിനായി താന്‍ കൂടെയുണ്ടാകണമെന്നാണ് ലൈല പറയുന്നത്. വരും ദിവസങ്ങളിലും സുനിലിന് വോട്ടഭ്യര്‍ത്ഥിക്കുവാനായി സ്ത്രീകള്‍ക്കൊപ്പം വീടുകള്‍ സന്ദര്‍ശിക്കാനാണ് ഇരുവരുടെയും തീരുമാനം.
















