കൊല്ലം: കൊല്ലം ജില്ലയിലെ കുണ്ടറയില്‍ പെരിനാട് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്എം വിനോദിന്റെ കാര്‍ സിപിഎം ഗുണ്ടകള്‍ കത്തിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോ 800 കാറാണ് അഗ്നിക്കിരയാക്കിയത്. കാർപോർച്ച് ഭാഗത്തെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന വിനോദിന്റെ പിതാവ് മാധവൻ പിള്ള, അസഹ്യമായ ചൂട് അനുഭവപ്പെട്ടതോടെ ഉണർന്ന് നോക്കിയപ്പോഴാണ് വെളിയിൽ തീ ഉയരുന്നത് കണ്ടത്. വിനോദും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഉടൻ പുറത്തിറങ്ങിയപ്പോഴേയ്ക്കും കാറിന്റെ മുൻവശത്ത്തീ ആളി പടരുന്നതാണ് കണ്ടത്.
വിവരമറിഞ്ഞ് ഓടിക്കൂടിയ അയൽവാസികളും കുണ്ടറയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് തീ അണച്ചതിനാൽ വീട്ടിലേക്ക് തീ വ്യാപിച്ചില്ല. ഇന്ന് ജില്ലയില്‍ പര്യടനം നടത്തുന്ന കേന്ദ്ര മന്ത്രി ആനന്ദ് കുമാറിന് അകമ്പടി പോകാനിരുന്ന കാറായിരുന്നു കത്തിച്ചത്. ബിജെപിയുടെ പ്രചരണ സാമഗ്രികള്‍ ഈ കാറിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് മുഴുവനും കത്തിയമര്‍ന്നു. കുണ്ടറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാറിന്റെ മുൻവശത്തെ ടയറിൽ പെട്രോൾ ഒഴിച്ച് കത്തിച്ചതായാണ് സംശയം. പെട്രോൾ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പി സമീപത്തു നിന്ന് ലഭിച്ചതായി വീട്ടുകാർ പറഞ്ഞു. പെരിനാട് പഞ്ചായത്തിൽ ബിജെപിയുടെ വളർച്ചയിൽ അസഹിഷ്ണുക്കളായ ഇടതുപക്ഷ പ്രവർത്തകർ നടത്തിവരുന്ന അക്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് ബിജെപി പറഞ്ഞു. ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
മുമ്പ് ഒരു ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ സിപിഎമ്മുകാര്‍ കത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: