ദുബായ്: ഉത്തേജമരുന്ന് ഉപയോഗിച്ചതിന് നാലുവര്‍ഷത്തെ വിലക്ക് നേരിട്ട ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കുശല്‍ പെരേരയെ ഐസിസി കുറ്റവിമുക്തനാക്കി. ഇതോടെ ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് കൂടിയായ പെരേരയ്ക്ക് അവസരമൊരുങ്ങി. കഴിഞ്ഞ ഡിസംബറിലാണ് നിരോധിക്കപ്പെട്ട ഉത്തേജകമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പെരേരക്ക് വിലക്കേര്‍പ്പെടുത്തിയത്.
ഖത്തറിലെ ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് താരം നിരോധിക്കപ്പെട്ട മരുന്ന് കഴിച്ചിട്ടില്ലെന്നു തെളിഞ്ഞത്. നിരോധിത മരുന്നായ 19-നൊറാട്രോസ്റ്റെനെഡിന് പെരേരയുടെ ശരീരത്തിലെത്തിയത് മറ്റു ശാരീരിക പ്രതിപ്രവര്‍ത്തനങ്ങള്‍ വഴിയാണെന്നാണ് ഖത്തറിലെ ലാബിലെ പരിശോധനയില്‍ തെളിഞ്ഞത്.
ഐസിസി ഈ വാദം അംഗീകരിക്കുകയായിരുന്നു.
പെരേരയുടെ വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള ഐസിസിയുടെ പ്രഖ്യാപനം വന്നതോടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ലങ്കന്‍ ടീമിലേക്കു പെരേരയ്ക്കു വിളിയെത്തിയേക്കും. 17 അംഗ ടീം ഇംഗ്ലണ്ടില്‍ പരിശീലനമത്സരങ്ങള്‍ കളിക്കുകയാണെങ്കിലും പെരേരയെ കൂടി ഉള്പ്പെടുത്തുന്നതാന് സാധ്യതയുണ്ടെന്ന് ശ്രീലങ്ക ക്രിക്കറ്റ് വ്യക്തമാക്കി.
വിലക്കിനെത്തുടര്‍ന്ന് ലങ്കയുടെ ന്യൂസിലന്‍ഡ് പര്യടനം, ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പര, ഏഷ്യാകപ്പ്, ട്വന്റി 20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളെല്ലാം പെരേരയ്ക്കു നഷ്ടപ്പെട്ടിരുന്നു. 51 ഏകദിനങ്ങളില്‍ ലങ്കന്‍ കുപ്പായം അണിഞ്ഞിട്ടുള്ള ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന് 1259 റണ്‍സ് നേടിയിട്ടുണ്ട്. 22 ട്വന്റി 20യിലും മൂന്നു ടെസ്റ്റിലും 25കാരനായ പെരേര കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: