കായംകുളം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി എം പണിക്കരുടെ പ്രചാരണ പരിപാടികള്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇടതു-വലത് മുന്നണികള്‍ അങ്കലാപ്പില്‍. പതിറ്റാണ്ടുകളായി കായംകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ ഫയലുകളില്‍ ഒതുക്കുകയും തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും താലൂക്ക് രൂപീകരണം മുതല്‍ വമ്പന്‍ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കുന്ന നടപടികളാണ് ഇക്കാലമത്രയും ഉണ്ടായിട്ടുള്ളത്.
ജന നന്മയും വികസനവും ആയുധമാക്കി വോട്ട് നേടി വിജയിച്ചു കഴിഞ്ഞാല്‍ തിരിഞ്ഞു നോക്കാത്ത പ്രവണതയാണ് കായംകുളത്ത് ഇതുവരെ നടന്നിട്ടുള്ളതെന്ന് എന്‍ഡിഎ നേതാക്കള്‍ കുറ്റപ്പെടുത്തി. നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ പരിപാടികള്‍ക്ക് ലഭിച്ച ജനപങ്കാളിത്തം ഇരുമുന്നണികളെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഷാജി എം പണിക്കരുടെ മുന്നേറ്റത്തില്‍ വിറളി പൂണ്ടവര്‍ പല സ്ഥലത്തും ഫഌക്സുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നു. മണ്ഡലത്തില്‍ എവിടെയും എന്‍ഡിഎയുടെ മുന്നേറ്റമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നത്.
















