അരൂര്‍: മാലപൊട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി. നിരവധി മോഷണക്കേസ്സുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച അങ്കമാലി നഗരസഭ 12-ാം വാര്‍ഡില്‍ പുളിപ്പറമ്പില്‍ സജീവ് (പങ്കായം സജീവന് 43) ആണ് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. എരമല്ലൂര്‍ മണ്ണാളി ജൂഡിന്റെ ഭാര്യ ഷെര്ളിയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കവെ മല്‍പ്പിടിത്തത്തിലൂടെ ഷെര്‍ളി മാല കൈക്കലാക്കുകയായിരുന്നു.
ബൈക്കില്‍ എറണാകുളം ഭാഗത്തേക്ക് കടന്നുകളയാന്‍ ശ്രമിച്ച ഇയാളെ ഷേര്ളയുടെ ബന്ധുക്കള്‍ പിന്തുടര്ന്നു. അരൂരില്‍ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
സജീവ് സഞ്ചരിച്ചിരുന്ന ഹീറോഹോണ്ട ബൈക്ക് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. കോതമംഗലം കോയിപ്പള്ളി വീട്ടില്‍ ബെയ്സിലിന്റെതാണ് ബൈക്ക്. നിരവധി മോഷണ കേസ്സുകളില്‍ പ്രതിയായ സജീവ് രണ്ട് മാസം മുന്‍പാണ് വിയ്യൂര്‍ സെട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയത്. തൃപ്പൂണിത്തുറ, മരട്, ആലുവ, കറുകുറ്റി എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാക്കെതിരെ കേസുണ്ട്.
ഇയാളില്‍ നിന്നും കണ്ടെടുത്ത മൂന്ന് മാലകള്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. അരൂര്‍ എസ്ഐ കെ.ജി. പ്രതാഭ്ചന്ദ്രന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















