ചേര്‍ത്തല: പട്ടണക്കാട് സഹകരണബാങ്കിലെ കോടികളുടെ ക്രമക്കേടില്‍ സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു നീട്ടി. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു തയ്യാറാക്കി കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം മാത്രമായിരിക്കും ഇതു സമര്‍പ്പിക്കുകയെന്നാണ് വിവരം.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരിക്കുന്നതാണ് ബാങ്ക്. നിലവില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചാല്‍ അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണത്രേ നീട്ടിയിരിക്കുന്നത്. സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെ ക്രമക്കേട് ആദ്യമായി കണ്ടെത്തിയത്. ഇതിന്‍രെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. തട്ടിപ്പ് നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
പ്രാഥമിക റിപ്പോര്‍ട്ടു സമര്‍പ്പിച്ച് ആറുമാസം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ബരണ തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് റിപ്പോര്‍ട്ടു വൈകുന്നതെന്നായിരുന്നു ആക്ഷേപങ്ങള്‍.
ഇതേ സമയം തട്ടിപ്പുമായി ബന്ധപെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത നാലുപേരുമായും തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി. കസ്റ്റഡിയില്‍ വാങ്ങിയെപ്രതികളെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി കോടതിക്കു കൈമാറി.
തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഡ്യൂട്ടിയുള്ളതിനാല്‍ 17വരെ അന്വേഷണം ക്രൈംബ്രാഞ്ചും നിര്‍ത്തിയിരിക്കുകയാണ്. 17നു ശേഷം മാത്രമെ അന്വേഷണം പുനരാരംഭിക്കുകയുള്ളുവെന്ന് ക്രംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.കേസുമായി ബന്ധപെട്ട് രണ്ടുപേരെകൂടിയാണ് ഇനിയും പിടികൂടാനുള്ളത്.
















