ആലപ്പുഴ: കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മടക്കിയയച്ച സംഭവം രാഷ്ട്രീയ കേരളത്തിനേറ്റ കനത്ത ആഘാതമാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് കെ സോമന്.
കോടതിക്ക് കുറ്റപത്രം കുറ്റമറ്റതല്ല എന്ന് ബോധ്യപ്പെട്ടിട്ടും ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് യാതൊരു പ്രതികരണവുമില്ല. അത് എന്താണെന്നു വ്യക്തമാകുന്നില്ല. ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം തയ്യാറാക്കിയതില്‍ വെള്ളം ചേര്‍ത്തു എന്ന് കോടതി കണ്ടെത്തി, എന്നിട്ടും കുറ്റമറ്റ കുറ്റപത്രം സമര്‍പ്പിക്കണമെന്ന ആവശ്യം പോലും ഉന്നയിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സിപിഎം വിട്ടു നേതാക്കള്‍ അടക്കമുള്ളവര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















