ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ട പ്രചരണത്തിനാണ് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍പരീക്കര്‍ ജില്ലയില്‍ എത്തുന്നത്.
അരൂര്‍, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലാണ് പ്രതിരോധമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നത്. അരൂരിലെ നാലുകുളങ്ങളരയില്‍ വെള്ളിയാഴ്ച രാവിലെ 10ന് പൊതുസമ്മേളനത്തിലും ഹരിപ്പാടും മാവേലിക്കരയിലും മനോഹര്‍പരീക്കര്‍ പങ്കെടുക്കുന്ന റോഡ്‌ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ ചെറിയനാട്ട് വൈകിട്ട് നാലിന് പൊതുസമ്മേളനത്തിലും കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍പരീക്കര്‍ പങ്കെടുക്കും. ഇതിന് പുറമേ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സുരേഷ്‌ഗോപി എംപി പങ്കെടുക്കുന്ന റോഡ്‌ഷോ രാവിലെ എട്ടിന് നടക്കും. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍പരീക്കറിന്റെ പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി ഉച്ചയ്‌ക്ക് 12ന് നടക്കുമെന്നും ജില്ലാപ്രസിഡന്റ് കെ. സോമന്‍ അറിയിച്ചു.
















