Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തൊഴില്‍ മേഖലയെ തൊട്ടുണര്‍ത്തി മോദിസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 09:40 pm IST
inVicharam

കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം പിന്നിടാന്‍ പോകുന്ന നരേന്ദ്രമോദിയുടെ നേതൃത്ത്വത്തിലുളള സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിക്കൊണ്ടുളള തീരുമാനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 25 വര്‍ഷത്തിനുശേഷം പ്രധാനമന്ത്രി തൊഴിലാളി സംഘടനകളുമായി നേരിട്ടു ചര്‍ച്ചനടത്തി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനു ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്‌ലിയുടെ നേതൃത്വത്തില്‍ അഞ്ചംഗ മന്ത്രിസഭ ഉപസമിതി രൂപികരിച്ചു. ഈ ഉപസമിതി തൊഴിലാളിസംഘടനകളുമായി നിരന്തരമായി ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മേഖലയില്‍ നടപ്പിലാക്കാന്‍ പോകുന്ന എല്ലാ പരിഷ്‌കരണ നടപടികളും തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങള്‍ തേടി ആശങ്കകള്‍ ദൂരീകരിച്ച ശേഷമേ നടപ്പിലാക്കുകയുളളൂവെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് അനുകുലമായ നിരവധി തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു. 1) സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാവധി 12 ആഴ്ച എന്നുളളത് 26 ആഴ്ചയായി ഉയര്‍ത്തി. മാതൃ-ശിശു ശാക്തീകരണത്തിന്റ ഭാഗമായി വിപഌവകരമായ തീരുമാനമാണിത്. രാജ്യത്ത് അസംഖ്യം വരുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനംകൊണ്ട് ലഭിച്ചിട്ടുളളത്. 2) എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ടില്‍ പരിധി 6500 രൂപയില്‍ നിന്നും 15000 രുപയായി ഉയര്‍ത്തിയത് തൊഴിലാളികള്‍ക്ക് വന്‍ നേട്ടമാണ് ലഭിക്കുന്നത്. 3) ബോണസ് പരിധി 3500 രുപ യില്‍നിന്നും 7000 രൂപയായി ഉയര്‍ത്തിയതിലൂടെ നൂറ് ശതമാനം വര്‍ദ്ധനവാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. 4) ഇഎസ്‌ഐ പദ്ധതി രാജ്യത്തെ 640 ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ 393 ജില്ലകളിലാണ് ഇഎസ്‌ഐ പ്രവര്‍ത്തനം ഉളളത്.

ഘട്ടം ഘട്ടമായി മുഴുവന്‍ പ്രദേശങ്ങളിലും വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇപ്പോള്‍ കേരളത്തില്‍ 25 ശതമാനം പ്രദേശങ്ങളിലെ ഇഎസ്‌ഐ നിലവിലുളള 10 തൊഴിലാളികള്‍ ജോലിയെടുക്കുന്ന എല്ലാ പ്രദേശങ്ങളിലും ഇഎസ്‌ഐ വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 5) ഗ്രാറ്റിവിറ്റി ലഭിക്കാനുളള അര്‍ഹത അഞ്ച് വര്‍ഷം എന്നുളളത് മൂന്ന് വര്‍ഷമായി കുറച്ചു. ഈ തീരുമാനങ്ങള്‍ എല്ലാംതന്നെ തൊഴിലാളികള്‍ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. തൊഴില്‍ മേഖലയില്‍ ഇത്തരം ഗുണകരമായ തീരുമാനങ്ങള്‍ 25 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി നടപ്പിലാക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. തൊഴിലാളികള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കാണുന്നതിനുളള നീക്കങ്ങള്‍ നടന്നുവരുന്നു. തൊഴിലാളികളും തൊഴിലാളി സംഘടനകളും വളരെ പ്രതീക്ഷയോടെയാണ് സര്‍ക്കാരിനെ കാണുന്നത്.

കേരളത്തിലെ തൊഴില്‍മേഖലയും വ്യവസായമേഖലയും തകര്‍ന്നടിഞ്ഞ് വികസനമുരടിപ്പ് നേരിടുകയാണ്. തൊഴില്‍ സുരക്ഷിതത്വം, തൊഴില്‍ അവസരങ്ങള്‍, തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം അന്യമായിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍വകുപ്പ് പൂര്‍ണ്ണമായി നീര്‍ജ്ജീവാവസ്ഥയിലാണ്. അടുത്തകാലത്ത് നടന്ന മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം നീതി നിഷേധത്തിനെതിരെയുളള സമരമാണ്. ഇത്തരം സാഹചര്യങ്ങള്‍ എല്ലാ തൊഴില്‍ മേഖലകളിലും ദൃശ്യമാണ്. തൊഴില്‍ നിയമങ്ങള്‍ മാതൃകാപരമായി നടപ്പിലാക്കാന്‍ ബാധ്യതയുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പ്പോലും വ്യാപകമായ കരാര്‍വല്‍കരണവും ചൂഷണവും നടക്കുകയാണ്. കെഎസ്ആര്‍ടിസി, കെഎസ്ഇബി പോലുളള സ്ഥാപനങ്ങളില്‍ കടുത്ത തൊഴില്‍ ചൂഷണമാണ് നടക്കുന്നത്. അഭ്യസ്തവിദ്യരായ യുവാക്കള്‍ തൊഴില്‍ തേടി കേരളം വിടുകയാണ്.കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും ഔഷധിയും ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും കെടുകാര്യസ്ഥതകാരണം കോടികളുടെ നഷ്ടത്തിലാണ്.തൊഴിലാളികളും കുടുബാംഗങ്ങളും വലിയ ആശങ്കയുടെ മുള്‍മുനയിലാണ്.

കേരളത്തില്‍ ഇഎസ്്‌ഐ പദ്ധതി അട്ടിമറിക്കുന്നു. എഴരലക്ഷം തൊഴിലാളികളാണ് കേരളത്തില്‍ ഇഎസ്‌ഐയില്‍ അംഗങ്ങളായിട്ടുളളത്. 24 ലക്ഷം ഗുണഭേക്താക്കളാണ് ആകെയുളളത്. ഇഎസ്‌ഐ ആക്ട് അനുസരിച്ച് ഡിസ്‌പെന്‍സറികളിലെയും ആശുപത്രികളിലെയും ഭരണനിര്‍വഹണം സംസ്ഥാനത്ത് ആരോഗ്യവകുപ്പും തൊഴില്‍വകുപ്പും യോജിച്ചാണ് നടപ്പിലാക്കേണ്ടത്. ആവശ്യമായ എല്ലാ ചെലവുകളും ഇഎസ്‌ഐ കോര്‍പ്പറേഷനാണ് നല്‍കുന്നത്. ആകെ ചെലവിന്റെ എട്ടില്‍ ഒന്ന് ശതമാനം സംസ്ഥാനസര്‍ക്കാര്‍ വഹിക്കണം. ഇപ്പോള്‍ കേരളത്തില്‍ 141 ഡിസ്‌പെന്‍സറികളും ഏഴ് ആശുപത്രികളുമാണ് സംസ്ഥാന വ്യപകമായി നിലവിലുളളത്. ഡോക്ടര്‍മാരും ജീവനക്കാരും ആവശ്യാനുസരണം ഇല്ലാത്തതിനാല്‍ ഇഎസ്‌ഐ പദവി കേരളത്തില്‍ ദയനീയ സ്ഥിതിയാണ്. മരുന്നും ഡോക്ടര്‍മാരുടെ സേവനവും കൃത്യമായി ലഭിക്കാത്തതുകൊണ്ട് ഡിസ്പന്‍സറികളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ്ണ അനാസ്ഥയും നിഷ്‌ക്രിയത്വവുമാണ് കാണിക്കുന്നത്. ഇഎസ്‌ഐ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യാനുളള ഇഎസ്‌ഐ റീജണല്‍ ബോര്‍ഡ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കൂടിയിട്ടില്ല. സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയാണ് റീജണല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍. ഇത്തരം നടപടികള്‍ തൊഴിലാളികളോടുളള കടുത്ത അനീതിയാണ്. ഇഎസ്‌ഐ ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതുകൊണ്ട് തൊഴിലാളികള്‍ക്ക് കൃത്യമായി ആനുകൂല്യം ലഭിക്കുന്നില്ല. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണരംഗത്ത് വിപഌവകരമായ പുരോഗതി സൃഷ്ടിക്കുന്ന ഇഎസ്‌ഐ പദ്ധതി അട്ടിമറിക്കാനുളള നീക്കമാണ് ഇടതു-വലത് മുന്നണികള്‍ നടത്തിയിട്ടുള്ളത്.

കേരളത്തിലെ തൊഴിലാളികള്‍ ഭൂരിപക്ഷം പേരും അസംഘടിത മേഖലയില്‍ ജോലിയെടുക്കുന്നവരാണ്. ഇതില്‍ ഭുരിപക്ഷവും കാര്‍ഷിക നിര്‍മ്മാണ മേഖലയിലും തയ്യല്‍, മോട്ടോര്‍, പരമ്പരാഗത മേഖലകളിലുമാണ്. ഇവരെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ നിരവധി വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്നത്. കര്‍ഷകത്തൊഴിലാളികള്‍ക്കും നിര്‍മ്മാണതൊഴിലാളികള്‍ക്കും തയ്യല്‍ തൊഴിലാളികള്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും പ്രതിമാസപെന്‍ഷന്‍ 600 രൂപയാണ്. മൂന്നുനേരം ചായകുടിക്കാനുളള പൈസപോലും പെന്‍ഷന്‍ നല്‍കുന്നില്ല. ഈ പെന്‍ഷന്‍ പോലും കൃത്യമായി നല്‍കാതെ കുടിശ്ശിക നില്‍ക്കുകയാണ്. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മാന്യമായ പെന്‍ഷന്‍ നല്‍കുന്നതില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. മനുഷ്യമുഖം നഷ്ടപ്പെട്ട സമീപനമാണ് സാധാരണക്കാരായ തൊഴിലാളികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മിനിമം പെന്‍ഷന്‍ 3000 രൂപ നല്‍കണമെന്നത് ബിഎംഎസിന്റെ ആവശ്യമാണ്.

കേരളം വ്യവസായത്തിന്റ ശവപറമ്പായി മാറിക്കഴിഞ്ഞു. വ്യവസായ സൗഹൃദ അന്തരീക്ഷവും സമാധാനവും ഇല്ലാത്തതിനാല്‍ വ്യവസായികളും വ്യപാരികളും വ്യാപകമായി കേരളം വിട്ടുകൊണ്ടിരിക്കുകയാണ്. അഴിമതിയും അക്രമവും അരാജകത്തവും ദുര്‍ഭരണവും ദൈവത്തിന്റ സ്വന്തം നാടായ കേരളത്തെ ചെകുത്താന്റ നാടാക്കി മാറ്റിയതില്‍ ഇരുമുന്നണികള്‍ക്കും തുല്യപങ്കാളിത്തമാണ്. ഈ ദുസ്ഥിതി മാറണം. കേരളത്തിലെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും യുവശക്തിയും സമന്വയിച്ചാല്‍ വികസനത്തിന്റ അനന്ത സാധ്യതയാണുളളത്. ഈ സാധ്യത പരമാവധി വിനിയോഗിക്കാന്‍ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും സാമുഹ്യ പ്രതിബദ്ധതയുമുളള ഒരു ഭരണകൂടം ആവശ്യമാണ്.

ഇത്രയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വിവേചനബുദ്ധിയോടുകൂടി തൊഴിലാളികളും കുടുംബാംഗങ്ങളും പൊതുസമൂഹവും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യപരമായ ജനാധിപത്യപ്രക്രിയയിലൂടെ ഒരു മാറ്റത്തിനുവേണ്ടി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.

(ബിഎംഎസ്‌സംസ്ഥാന  വൈസ്പ്രസിഡന്റാണ് ലേഖകന്‍)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.