ചേര്‍ത്തല: രാജനഗരിക്ക് ആവേശമായി നരേന്ദ്രമോദി പറന്നിറങ്ങിയപ്പോള്‍ ഇങ്ങ് ചേര്‍ത്തലയിലും ഭാരതാംബയ്ക്ക് ജയ് വിളികള്‍ മുഴങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തൃപ്പൂണിത്തുറയില്‍ നടത്തിയ പ്രസംഗം ആയിരം കേന്ദ്രങ്ങളില്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള വ്യാപാര സമുച്ചയത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന എല്‍ഇഡി ടിവിയ്ക്കു മുന്നില്‍ നൂറുകണക്കിന് പേരാണ് തടിച്ചു കൂടിയത്. പ്രധാനമന്ത്രി തൃപ്പൂണിത്തുതുറയില് എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പേ പ്രേക്ഷകരെക്കൊണ്ട് ചേര്‍ത്തല നഗരം നിറഞ്ഞു. നരേന്ദ്രമോദി മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം വാനോളമുയര്‍ന്നു. ഇതുവരെ കാണാത്ത ഹൈടെക് പ്രചാരണ തന്ത്രങ്ങളുമായി എന്‍ഡിഎ മുന്നേറുമ്പോള്‍ ഇടതു വലതു മുന്നണികള്‍ പ്രതിരോധത്തിലാകുകയാണ്
















