അടൂര്‍: അടൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീറിന് അടൂര്‍ നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്കി. ഇന്നലെ രാവിലെ 9ന് പറക്കോട് ജംഗ്ഷനില്‍ തുടങ്ങിയ സ്വീകരണ പരിപാടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.ജി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാസംയോജകന് അഭിലാഷ് അദ്ധ്യക്ഷതവഹിച്ചു. എ.കെ.കൃഷ്ണന്‍കുട്ടി, രൂപേഷ് അടൂര്‍, ആര്.ജിനു, ഹരികുമാര്‍, രാജേന്ദ്രര്‍ പ്രസാദ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എച്ച്എസ് ജംഗ്ഷന്, ജവഹര്‍നഗര്‍, കൊട്ടത്തൂര്‍, കാവിനാല്‍, ചിരണിക്കല്‍, പുത്തൂര്‍പടി, പന്നിവിഴ ക്ഷേത്രം, വിലയകുളം, പോതോട്, ആനന്ദപ്പള്ളി, കോട്ടപ്പുറം, കുമ്പളുവിള കോളനി, ധര്‍മ്മപുരം, മിത്രപുരം , മിത്രപുരം, ഹോളിക്രോസ് ജംഗ്ഷന്, പ്രൈവറ്റ് ബസ് സ്റ്റാന്റ്, മൂന്നാളം, അയ്യപ്പന്‍പാറ, പിഡബ്യുജംഗ്ഷന്, പുതുശ്ശേരി ഭാഗം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 8 ന് അടൂര്‍ കെ.എസ്.ആര്ടികോര്ണറില് നടന്ന സമാപന സമ്മേളനം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു. രൂപേഷ് അടൂര്‍ അദ്ധ്യക്ഷതവഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അനില്‍ നെടുമ്പള്ളി,മണ്ഡലം സഹസംയോജകന് സി.ശരത്ത്, ഗോപകുമാര്‍, ഡോ.കുളങ്ങ രാമചന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: