Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിത്വവികാസത്തിന്റെ ഗ്രന്ഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 07:29 pm IST
in Samskriti

അദ്ധ്യായം 30 (20)

പലരും ആരോപിക്കുന്നതുപോലെ, അപവാദ പ്രചാരണം നടത്തുന്നതുപോലെ ഭഗവദ്ഗീത യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമല്ല; യുദ്ധശാസ്ത്രമോ ആയുധവിദ്യാപ്രയോഗരീതികളോ അതിലില്ല.

ഭഗവദ്ഗീത യഥാര്‍ത്ഥത്തില്‍ വ്യക്തിത്വവികസനത്തിന്റെ ഗ്രന്ഥമാണ്. ലോകമാനവികതയാണ് ലക്ഷ്യം. ബ്രഹ്മവിദ്യയെന്ന യോഗശാസ്ത്രം അര്‍ജ്ജുനനെ പഠിപ്പിക്കുകയാണ് ജഗദ്ഗുരുവായ ശ്രീകൃഷ്ണന്‍. ആധുനിക മനഃശാസ്ത്രവും ആരോഗ്യശാസ്ത്രവും ഉള്‍പ്പെടെ പലതും ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന ഉത്തമമായ ജീവിതരീതി മുന്നോട്ടുവെക്കുകയാണ് ഭഗവദ്ഗീത.

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, അതിര്‍ത്തികള്‍ തിരിഞ്ഞുനില്‍ക്കുന്ന ലോകത്തിലെ എല്ലാരാജ്യങ്ങളിലേയും ജനങ്ങള്‍ക്കുവേണ്ടി എഴുതപ്പെട്ട അതിര്‍ത്തികളില്ലാത്ത ഭരണഘടനയാണ് ഭഗവദ്ഗീത. അതിനെ മാനിച്ചും അനുസരിച്ചും ജീവിക്കുകയാണെങ്കില്‍ മറ്റു നിയമങ്ങളുടെ ആവശ്യമേ വരുന്നില്ല. സമസ്ത ലോകത്തിനും സുഖം – ”ലോകസംഗ്രഹമേവാപി സംപശ്യന്‍ കര്‍ത്തുമര്‍ഹസി”- എന്നതാണ് ലക്ഷ്യവാക്യം.

”ഗംഭീരമായിട്ടുണ്ടു മുത്തച്ഛന്റെ ഗീതാ പ്രവചനം” ഉണ്ണി അഭിനന്ദന സ്വരത്തില്‍ അറിയിച്ചു.

തീര്‍ന്നില്ല. ഒരു ചോദ്യോത്തരവേള കൂടി ഉണ്ട്. ഗുരു ചോദിക്കുകയും ശിഷ്യന്‍ ഉത്തരം നല്‍കുകയുമാണിവിടെ. ശ്രീകൃഷ്ണന്റെ ചോദ്യം ഇതാണ്:

”ഞാന്‍ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ടില്ലേ അര്‍ജ്ജുനാ? അജ്ഞാനം മൂലം നിന്നിലുണ്ടായ സമ്മോഹം മാറിയില്ലേ?” എന്ന്. (ശ്ലോകം 72) അപ്പോള്‍ സന്തോഷത്തോടെ അര്‍ജ്ജുനന്‍ പറഞ്ഞു:

നഷ്‌ടോ മോഹഃ സ്മൃതിര്‍ലബ്ധാ

ത്വത്പ്രസാദാന്മയാച്യുത

സ്ഥിതോളസ്മി ഗതസന്ദേഹഃ

കരിഷ്യേ വചനം തവ 18-73

ഭഗവാനേ! അങ്ങയുടെ കൃപയാല്‍ എന്റെ മോഹം നീങ്ങി ഞാന്‍ ബോധവാനായിരിക്കുന്നു. മോഹാലസ്യം മാറി ഉണര്‍ന്നിരിക്കുന്നു. ചഞ്ചലമായ സംശയം മാറി മനസ്സ് ദൃഢമായിരിക്കുന്നു. ഞാനിതാ അങ്ങയുടെ വാക്കുകള്‍ക്കനുസരിച്ചു കര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായും ഇരിക്കുന്നു.

”ഇതെന്താ നഷ്ടവും ലാഭവുമൊക്കെ പറയുന്ന ബാലന്‍സ് ഷീറ്റുപോലെയുണ്ടല്ലോ” ഉണ്ണി ചോദിച്ചു.

”ങ. അങ്ങനെയും പറയാം. ഉത്തമജീവിതത്തിന് നഷ്ടമാകേണ്ടതു മോഹങ്ങളാണ്, പലതരം ആസക്തികള്‍. ലാഭമാകേണ്ടതു അഥവാ ലബ്ധമാകേണ്ടത് തത്ത്വബോധമാണ്; കര്‍മ്മോത്സാഹവുമാണ്. ആ വിധത്തില്‍ ഉത്തിഷ്ഠമാനനായിരിക്കയാണ് അര്‍ജ്ജുനന്‍.

അര്‍ജ്ജുനനെപ്പോലെ തളര്‍ന്നുപോകുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിനെ ഉണര്‍ത്തിയെടുക്കുന്ന മന്ത്രോപദേശമാണ് ഭഗവദ്ഗീത. ഇക്കാര്യമാണ് അധികാരമോഹവും പുത്രസ്‌നേഹാദിയുംകൊണ്ട് അന്ധനായ ധൃതരാഷ്‌ട്രരെന്ന ഭരണാധികാരിയോട് (ഇന്നും അത്തരം ഭരണാധികാരികള്‍ ഉണ്ടല്ലോ) സഞ്ജയന്‍ എന്ന മന്ത്രി, ഗീതയുടെ അവസാന ശ്ലോകത്തിലൂടെ പറയുന്നത്:

യത്ര യോഗേശ്വര കൃഷ്‌ണോ

യത്ര പാര്‍ത്ഥോ ധനുര്‍ധരാഃ

തത്ര ശ്രീര്‍വിജയോ ഭൂതിര്‍-

ധ്രുവാ നീതിര്‍ മതിര്‍ മമ. 18-78

”ഏതു മനസ്സിലാണ് ഗീതോപദേശം മൊഴിഞ്ഞുകൊണ്ട് യോഗേശ്വരനായ കൃഷ്ണന്‍ പുഞ്ചിരിച്ചു നില്‍ക്കുന്നത്, ആ മനസ്സിന്റെ ഉടമയായ ആള്‍ക്കു വിജയവും ഐശ്വര്യവും നീതിയും വളര്‍ത്താന്‍ കഴിയുമെന്ന് നമുക്ക് ഇപ്പോള്‍ അര്‍ത്ഥമെടുക്കാം. ആ വിധത്തില്‍ ആത്മസമര്‍പ്പണത്തോടെ ഗീത പഠിച്ചു നാട്ടിലെങ്ങും അര്‍ജ്ജുന മനസ്സുള്ള ഉണ്ണികളും ഉമകളും ഉണ്ടാകണം. എന്താ മക്കളേ, നിങ്ങള്‍ തയ്യാറല്ലേ?”

”അതു ശരി! മുത്തച്ഛന്‍ നമുക്ക് പണി തന്നു: അല്ലേ?” ചിരിച്ചുകൊണ്ടു ഉണ്ണി ചോദിച്ചു. അതുകേട്ടു മുത്തച്ഛനും ഉമയും പൊട്ടിച്ചിരിച്ചു. പിന്നെ മുത്തച്ഛന്‍ ചിരിച്ചുകൊണ്ടു തന്നെ പറഞ്ഞു:

”അതെയതെ. പണി എന്നു മലയാളത്തില്‍ പറഞ്ഞാല്‍ സംസ്‌കൃതത്തില്‍ കര്‍മ്മമെന്ന് അര്‍ത്ഥമെടുക്കാം. നിങ്ങളുടെ കര്‍മ്മം എന്തായിരിക്കണമെന്നു എന്നാല്‍ കഴിയുംവിധം നിങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം.”

”ശരി മുത്തച്ഛാ! മുത്തച്ഛന്റെ ഇഷ്ടംപോലെയാകട്ടെ!” കുട്ടികളും സന്തോഷത്തോടെ പറഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.